വായ്പാനിരക്ക് ഉയര്‍ത്തി എസ്ബിഐ. ബാങ്കിന്റെ എക്സ്റ്റേണല്‍ ബെഞ്ച്മാര്‍ക്ക് ലിങ്ക്ഡ് വായ്പാ നിരക്കില്‍ 25 ബേസിക് പോയിന്റിന്റെ വര്‍ധനയാണ് വരുത്തിയത്. 7.90 ശതമാനത്തില്‍ നിന്ന് 8.15 ശതമാനമാണ് വര്‍ധന. റിപ്പോ ലിങ്ക്ഡ് ലെന്‍ഡിങ് നിരക്ക് 7.50 ശതമാനത്തില്‍ നിന്ന് 7.75 ശതമാനമായും ഉയര്‍ത്തി. തെരഞ്ഞെടുത്ത കാലാവധികളിലേക്കുള്ള മാര്‍ജിനല്‍ കോസ്റ്റ് ഓഫ് ഫണ്ട്സ്- ബേസ്ഡ് വായ്പാനിരക്കിലും 15 ബേസിക് പോയിന്റിന്റെ വര്‍ധന വരുത്തിയിട്ടുണ്ട്. മൂന്ന് മാസത്തെ എംസിഎല്‍ആര്‍ നിരക്ക് 8.25 ശതമാനത്തില്‍ നിന്ന് 8.40 ശതമാനമായി ഉയര്‍ന്നു. ഒരു വര്‍ഷത്തെ പുതുക്കിയ എംസിഎല്‍ആര്‍ നിരക്ക് 8.85 ശതമാനമാണ്. പഞ്ചാബ് നാഷണല്‍ ബാങ്ക് ആര്.എല്‍.എല്‍.ആര് 8.10 ശതമാനത്തില്‍ നിന്ന് 8.35 ശതമാനമായും ബാങ്ക് ഓഫ് ബറോഡ 7.90-ല്‍ നിന്ന് 8.15 ശതമാനമായും, ബാങ്ക് ഓഫ് ഇന്ത്യ 8.10-ല്‍ നിന്ന് 8.35 ശതമാനമായും ഉയര്‍ത്തി. കനറാ ബാങ്കും ഇന്ത്യന്‍ ബാങ്കും സമാനമായ രീതിയില്‍ റീപ്പോ ലിങ്ക്ഡ് നിരക്കുകളും വര്‍ധിപ്പിച്ചു.
