പുതിയ താരിഫ് നയം വിജ്ഞാപനം ചെയ്ത് ഇലക്ട്രിസിറ്റി റഗുലേറ്ററി കമ്മീഷൻ

പുതിയ താരിഫ് നയം വിജ്ഞാപനം ചെയ്ത് ഇലക്ട്രിസിറ്റി റഗുലേറ്ററി കമ്മീഷൻ. അടുത്ത അഞ്ച് വർഷത്തേയ്ക്കാണ് പുതിയ നയം നടപ്പിലാക്കുന്നത്. അടുത്ത ഏപ്രിൽ മാസം മുതൽ പ്രാബല്യത്തിൽ വരുന്ന രീതിയിലാണ് നടപ്പാക്കുക. ഇതിന്റെ ഭാഗമായി ഇന്ധന സർചാർജും നിരക്കിൽ ഉൾപ്പെടുത്തും. അതേ സമയം വൈദ്യുതി ഉപഭോഗത്തിലെ പീക്ക് സമയം ഇനി മുതൽ വൈകീട്ട് 6 മണി മുതൽ രാത്രി 11.30 വരെയുള്ള സമയമായിരിക്കും.
‎
അനധികൃതമായി പ്രവർത്തിക്കുന്ന സ്പാകൾക്കെതിരെ കർശന നടപടിയെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. അനധികൃതമായി സ്പാ നടത്തി ലൈംഗിക ചൂഷണം വ്യാപകമാകുന്നുവെന്ന പരാതിയുടെ പശ്ചാത്തലത്തിൽ ഓപ്പറേഷൻ സ്പാ നടപ്പാക്കുകയാണെന്ന് ആഭ്യന്തര മന്ത്രി വ്യക്തമാക്കി.

‎പോഷകാഹാരക്കുറവ് മൂലം കുഞ്ഞ് മരിച്ച സംഭവത്തിൽ സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ സ്വമേധയാ കേസെടുത്തു. ജില്ലാ മെഡിക്കൽ ഓഫീസർ, കാർത്തികപ്പള്ളി ഗ്രാമ പഞ്ചായത്ത് സെക്രട്ടറി, ജില്ലാ ശിശുസംരക്ഷണ ഓഫീസർ, കാർത്തികപ്പള്ളി ഗ്രാമ പഞ്ചായത്ത് ഐസിഡിഎസ് സൂപ്പർ വൈസർ എന്നിവരോട് കമ്മീഷൻ വിശദീകരണം ആവശ്യപ്പെട്ടു.
‎
‎മാസപ്പടി കേസിൽ സർക്കാർ നിലപാടിനെച്ചൊല്ലിയുള്ള വിവാദത്തിൽ സ്വന്തം നിഗമനവും നിലപാടുമുണ്ടെന്ന് സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ. ഇപ്പോൾ പരസ്യ സംവാദത്തിന് ഇല്ല. പറയാനുള്ളത് പാർട്ടി ഫോറത്തിൽ പറയുമെന്നും തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു.
‎
‎ശബരിമലയിൽ ഓൺലൈൻ റൂം ബുക്കിങ് ദർശനം ബുക്ക് ചെയ്യുന്നവർക്ക് മാത്രമാക്കും. ഒടിപി അടക്കമുള്ള സംവിധാനങ്ങളും ഏർപ്പെടുത്തും. മാറ്റങ്ങൾ നിർദ്ദേശിച്ച് സ്പെഷ്യൽ കമ്മിഷണർ ഉടൻ ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകും.
‎
‎കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ കെഎസ്‍യു പ്രവർത്തകർ ആക്രമിച്ചെന്ന കേസിൽ മുൻമന്ത്രി വീണാ ജോർജിന്റെ മൊഴി രേഖപ്പെടുത്തി. പത്തനംതിട്ടയിലെ വീട്ടിലെത്തിയാണ് കേസന്വേഷണം നടത്തുന്ന പ്രത്യേക അന്വേഷണ സംഘം വീണാ ജോർജിൽ നിന്ന് മൊഴിയെടുത്തത്.
‎
‎യുഡിഎഫ് കാണിക്കേണ്ട രാഷ്ട്രീയവും ധാർമികവുമായ ബാധ്യത സമസ്ത എപി വിഭാഗത്തിനോട് ഉണ്ടായിട്ടില്ലെന്ന് കേരള മുസ്ലിം ജമാഅത്ത് ജില്ലാ സെക്രട്ടറി എൻ എം സാദിഖ് സഖാഫി. ഹജ്ജ് കമ്മിറ്റി ചെയർമാൻ സ്ഥാനം തന്നാൽ അത് വഖഫിന് പകരമാവില്ലെന്നു, വഖഫ് സ്വത്ത് ഏറ്റവും കൂടുതൽ കൈകാര്യം ചെയ്യുന്നത് സുന്നികളാണെന്നും അദ്ദേഹം പറഞ്ഞു.
‎
‎കോട്ടയത്ത്‌ മുന്‍ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ ചിത്രം പങ്കുവെച്ച് ഫ്ലെക്സ് ബോർഡുകൾ. നിങ്ങൾ മറന്നാലും ഞങ്ങൾ മറക്കില്ലെന്നാണ് ഫ്ലെക്സ് ബോർഡിലെ പരാമര്‍ശം. കോൺഗ്രസ് പ്രവർത്തകർ എന്ന പേരിലാണ് ഫ്ലെക്സുകൾ പ്രത്യക്ഷപ്പെട്ടത്.
‎
‎തിരുവനന്തപുരം കോവളത്തെ സ്പായിൽ 16കാരി ലൈംഗികമായി പീഡിപ്പിക്കപ്പെട്ട കേസിൽ അന്വേഷണത്തിനായി എസ് ഐടി രൂപീകരിച്ചു. സൈബർ വിദഗ്ദരടക്കം അടങ്ങുന്നതാണ് അന്വേഷണ സംഘം. പെൺകുട്ടിയെ ഉപദ്രവിച്ചവരുടെ തിരിച്ചറിയൽ പാരേഡ് നടത്തും. സ്പാ പീഡനത്തിൽ അന്തർ സംസ്ഥാന റാക്കറ്റ് എന്നാണ് നിഗമനം.
‎
‎മാസപ്പടി കേസിൽ മുൻ മുഖ്യമന്ത്രിയും നിലവിലെ പ്രതിപക്ഷ നേതാവുമായ പിണറായി വിജയനെ അനുകൂലിച്ച് ഹൈക്കോടതിയിൽ നിലപാട് സ്വീകരിച്ചതിനെതിരെ അഡ്വക്കറ്റ് ജനറലിനെതിരെ വിമർശനവുമായി കെകെ രമ. എജിയുടെ നിലപാട് നിരാശ ജനകമാണെന്നും യുഡിഎഫ് സർക്കാരിന്റെ പൊതു നിലപാടിന്റ നിറം കെടുത്തുന്നതാണെന്നും കെകെ രമ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.
‎
‎ഹരിപ്പാട് കാർത്തികപ്പള്ളിയിൽ പോഷകാഹാര കുറവിനെ തുടർന്ന് രണ്ടു വയസ്സുകാരൻ മരിച്ച സംഭവത്തിൽ മറ്റ് നാല് കുട്ടികളെ കൂടി ഇന്ന് വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കും. കാർത്തികപ്പള്ളി വില്ലേജിൽ വലിയകുളങ്ങര തൈമൂട്ടിൽ രാജേഷ്-താര ദമ്പതികളുടെ മകൻ രാഹുൽ ആണ് മരിച്ചത്.
‎
‎കേന്ദ്ര കാലാവസ്ഥ വകുപ്പ് ഇന്ന് 7 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, മലപ്പുറം, വയനാട്, കണ്ണൂർ ജില്ലകളിലാണ് മഴ മുന്നറിയിപ്പ്. മഴയ്ക്കൊപ്പം 40 കിലോമീറ്റർ മുതൽ 50 കിലോമീറ്റർ വേഗത്തിലുള്ള കാറ്റിനും, ഇടിമിന്നലിനും സാധ്യതയുള്ളതിനാൽ അതീവ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പുണ്ട്.
‎
‎ചോറ്റാനിക്കര ഭഗവതി ക്ഷേത്രത്തിൽ നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി നടക്കുന്ന പവിഴമല്ലിത്തറ മേളത്തില്‍ ഇത്തവണയും മേളപ്രമാണിയായി നടന്‍ ജയറാം. ഇത് 13-ാം തവണയാണ് ജയറാം മേള പ്രമാണിയാകുന്നത്.
‎
‎എറണാകുളത്തെ സിനഗോഗിന് മുമ്പിൽ തീയിട്ട പ്രതി എബിൻ പോൾ ഒഴിഞ്ഞു കിടന്ന വീടിനും തീയിട്ടെന്ന് പൊലീസ്. വാളകം അമ്പലപ്പടിയിൽ ആൾതാമസം ഇല്ലാത്ത വീട്ടിലാണ് തീയിട്ടത്. ദൃശ്യങ്ങൾ പകർത്തി ‘ബോസ്’ എന്നയാളുടെ ചാറ്റിലേക്ക് അയച്ചതോടെ ഇതിനുള്ള പ്രതിഫലം ലഭിച്ചുവെന്നാണ് വിവരം
‎
‎മലയിൻകീഴിൽ വ്യാപക മോഷണവും അക്രമവും. മൂന്ന് ക്ഷേത്രങ്ങളിലും ഒരു വീട്ടിലുമാണ് കവർച്ച നടന്നത്. വാറുവിളാകം ശിവനായക നാഗേശ്വര ക്ഷേത്രം, ആൽത്തറ ഭഗവതി ക്ഷേത്രം, ഇരട്ടക്കിടങ്ങ് ഭഗവതി ക്ഷേത്രം എന്നിവിടങ്ങളിലാണ് മോഷണം നടന്നത്.
‎
‎സമാധാന ബോണ്ട് നൽകണമെന്ന് ആവശ്യപ്പെട്ട് ഓൾ ഇന്ത്യ സ്റ്റുഡൻ്റ്സ് അസോസിയേഷൻ (ഐസ) പ്രസിഡൻ്റ് നേഹ ബോറയ്ക്ക് സ്പെഷ്യൽ എക്സിക്യൂട്ടീവ് മജിസ്ട്രേറ്റ് നൽകിയ നോട്ടീസിനെതിരെ ദില്ലി ഹൈക്കോടതിയെ സമീപിച്ച് ഐസ. നോട്ടീസ് പിൻവലിക്കണമെന്നും തുടർനടപടികൾ സ്റ്റേ ചെയ്യണമെന്നുമാണ് ആവശ്യം.

‎പുതിയ തീരുമാനവുമായി സതേൺ റെയിൽവേ. ഫോണിൽ മറ്റ് യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കും വിധം ഉച്ചത്തിൽ പാട്ടുകേട്ടാലും സംസാരിച്ചാലും ഇനി പിഴ ഈടാക്കും. ഇത്തരം പെരുമാറ്റങ്ങൾക്ക് 1,000 രൂപ പിഴ ഈടാക്കാനാണ് തീരുമാനം.
‎
‎ഗതാഗത നിയമങ്ങൾ ലംഘിച്ച് സർവീസ് നടത്തിയ 9,237 ഇലക്ട്രിക് സ്കൂട്ടറുകൾ അബുദാബി പൊലീസ് പിടിച്ചെടുത്തു. 2026-ലെ ആദ്യ 10 മാസത്തിനിടയിലാണ് ഇത്രയും വാഹനങ്ങൾ പിടിച്ചെടുത്തത്. ഇ-സ്കൂട്ടർ ഉപയോഗത്തിലെ നിയമലംഘനങ്ങൾ റൈഡർമാരുടെയും മറ്റ് യാത്രക്കാരുടെയും ജീവന് ഒരുപോലെ ഭീഷണിയാണെന്ന് അബുദാബി പൊലീസ് ചൂണ്ടിക്കാട്ടി.
‎
‎ഒമാനിലെ മുസന്ദം ഗവര്‍ണറേറ്റിലെ റാസ് അല്‍ ശൈഖ് മസൂദ് തീരത്തോട് ചേര്‍ന്ന കടല്‍മേഖലയില്‍ അപകടകരമായ വസ്തുക്കള്‍ അടങ്ങിയ കണ്ടെയ്‌നറുകള്‍ ഒഴുകിനടക്കുന്നതായി മുന്നറിയിപ്പ്. മുസന്ദം ഗവർണറേറ്റിന് സമീപം ചരക്കുകപ്പൽ തകർന്ന് മുങ്ങിയതിനെ തുടർന്നാണ് കണ്ടെയ്നറുകൾ കടലിൽ ഒഴുകിനടക്കുന്നത്.
‎
‎കുട്ടികൾക്ക് നൽകുന്ന ഭക്ഷണത്തിന് കൂടുതൽ ആകർഷകമായ നിറം നൽകാൻ ലെഡ് അടങ്ങിയ വിഷപ്പെയിന്‍റ് കലർത്തിയ സംഭവത്തിൽ ചൈനയിലെ നഴ്സറി ഉടമയ്ക്ക് ജീവപര്യന്തം തടവ്. കേസിൽ കിന്‍റർഗാർട്ടൻ ഉടമ ലി ഹുഫാങിനും അഞ്ച് ജീവനക്കാർക്കുമെതിരെ കോടതി ശിക്ഷ വിധിച്ചു.
‎
‎ബോളിവുഡ് നടൻ ടൈഗർ ഷ്റോഫിനു നേരെയുണ്ടായ വെടിവയ്പ്പിൽ അക്രമികൾ സഞ്ചരിച്ച ബൈക്ക് അന്ധേരി വെസ്റ്റ് റെയിൽവേ സ്റ്റേഷന് സമീപം കണ്ടെത്തി. പ്രതികളുടെ കൂടുതൽ സിസിടിവി ദൃശ്യങ്ങൾ പൊലീസ് പുറത്തുവിട്ടു.
‎
‎കുവൈത്തിൽ ആഭരണ പ്രദർശനത്തിനിടെ ഏകദേശം 7,000 കുവൈത്ത് ദിനാർ വിലമതിക്കുന്ന ആഭരണങ്ങൾ മോഷ്ടിച്ച കേസിൽ യുവതിയെ ക്രിമിനൽ സെക്യൂരിറ്റി വിഭാഗം അറസ്റ്റ് ചെയ്തു. മോഷണം പോയ മുഴുവൻ ആഭരണങ്ങളും പ്രതിയുടെ താമസസ്ഥലത്തുനിന്ന് പൊലീസ് കണ്ടെടുത്തു.
‎
‎ഫ്രാൻസിലെ ജനകീയ പ്രതിഷേധം യൂറോപ്പ് ആകെ പടരുന്നു. ഇറ്റലി, അൽബേനിയ, ബൽജിയം, പോർച്ചുഗൽ എന്നിവിടങ്ങളിലും സർക്കാർ വിരുദ്ധറാലികൾ. ആക്രമണം അഴിച്ചുവിടുന്നവർ കടുത്ത നടപടി നേരിടേണ്ടി വരുമെന്ന് ഫ്രഞ്ച് പ്രസിഡൻ്റ് ഇമ്മാനുവേൽ മാക്രോൺ മുന്നറിയിപ്പ് നൽകി.
‎
‎ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ യുണൈഡിന് വീണ്ടും സമനില. ലീഡ്‌സിനെതിരെ ആദ്യം ലീഡെടുത്തിട്ടും യുണൈറ്റഡ് സമനില വഴങ്ങി. 35- മിനിറ്റില്‍ ബ്രയാന്‍ എംബ്യൂമോ യുണൈറ്റഡിനായി ഗോള്‍ നേടി. ഇടവേളയ്ക്ക് ശേഷം ഉടന്‍ തന്നെ ലീഡ്‌സ് ഒപ്പമെത്തി.51- മിനിറ്റില്‍ ഡൊമിനിക് കാല്‍വര്‍ട്ടിന്റെ ഗോള്‍ പിറന്നു. യുണൈറ്റഡ് നിലവില്‍ 13- സ്ഥാനത്താണ്. ലീഡ്‌സ് ആകട്ടെ ഏഴാം സ്ഥാനത്താണ്.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *