മഹാരാഷ്ട്രയിലെ താനെയിൽ വന്യജീവി കടത്തുകാരിൽനിന്ന് രക്ഷപ്പെടുത്തിയ ഒറാങ് ഉട്ടാനെ ഇന്തോനേഷ്യയിലേക്ക് തിരിച്ചയച്ചു. മൂന്ന് വയസ് പ്രായമുള്ള ആൺ ഒറാങ് ഉട്ടാനെയാണ് അഹമ്മദാബാദിൽനിന്നും പ്രത്യേക വിമാനത്തിൽ ഇന്തോനേഷ്യയിലേക്ക് തിരിച്ചയച്ചത്. ഇതാദ്യമായാണ് ഇന്ത്യയിൽനിന്നും രക്ഷപ്പെടുത്തുന്ന ഒരു വന്യമൃഗത്തെ സ്വന്തം ജന്മനാട്ടിലേക്ക് തിരിച്ചയക്കുന്നത്.താനെ ഫോറസ്റ്റ് ഡിവിഷന്റെ പരിശോധനയിൽ ഡോംബിവിലിയിലെ ഒരു കെട്ടിടത്തിൽനിന്നാണ് ഒറാങ് ഉട്ടാനെ കണ്ടെത്തിയത്. കൂട്ടിലടച്ചനിലയിൽ കണ്ടെത്തിയ ഒറാങ് ഉട്ടാനെ രക്ഷപ്പെടുത്തിയ ശേഷം നാഗ്പുരിലെ സുവോളജിക്കൽ പാർക്കിലേക്കാണ് ആദ്യം അയച്ചത്. പിന്നീട് സുപ്രീംകോടതി സമിതിയുടെ പ്രത്യേക ഉത്തരവ് പ്രകാരം ഗുജറാത്തിലെ സ്വകാര്യ വന്യജീവി സംരക്ഷണകേന്ദ്രമായ വൻതാരയിലേക്ക് മാറ്റി. തുടർന്ന് ഇവിടെയാണ് ഒറാങ് ഉട്ടാനെ പരിചരിച്ച് വന്നിരുന്നത്.
മഹാരാഷ്ട്രയിലെ താനെയിൽ വന്യജീവി കടത്തുകാരിൽനിന്ന് രക്ഷപ്പെടുത്തിയ ഒറാങ് ഉട്ടാനെ ഇന്തോനേഷ്യയിലേക്ക് തിരിച്ചയച്ചു
