അടുത്ത വർഷം മുതൽ അമേരിക്കയിലെ എല്ലാ കുട്ടികൾക്കും സ്പേസ് എക്സിന്‍റെ ഓരോ ഓഹരി വീതം സമ്മാനമായി നൽകുമെന്ന് ഇലോൺ മസ്കിന്‍റെ പ്രഖ്യാപനം. എക്സിൽ പങ്കുവെച്ച കുറിപ്പിലാണ് അദ്ദേഹം ഈ പ്രഖ്യാപനം നടത്തിയത്. വരാനിരിക്കുന്ന നിരവധി സമ്മാനങ്ങളിൽ ആദ്യത്തേത് മാത്രമാണിതെന്നും മസ്ക് വ്യക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ ജൂൺ 12-ന് നാസ്ഡാക് സൂചികയിൽ ലിസ്റ്റ് ചെയ്ത സ്പേസ് എക്സ് ഓഹരികൾ നിലവിൽ 147.43 ഡോളറിനടുത്താണ് വ്യാപാരം നടക്കുന്നത്. ഇഷ്യു വിലയായ 135 ഡോളറിൽ നിന്ന് 11 ശതമാനം പ്രീമിയത്തോടെ 150 ഡോളറിലാണ് കമ്പനി ഓഹരി വിപണിയിൽ അരങ്ങേറ്റം കുറിച്ചത്.
അടുത്ത വർഷം മുതൽ അമേരിക്കയിലെ എല്ലാ കുട്ടികൾക്കും സ്പേസ് എക്സിന്‍റെ ഓരോ ഓഹരി വീതം സമ്മാനമായി നൽകുമെന്ന് ഇലോൺ മസ്കിന്‍റെ പ്രഖ്യാപനം
