മുന്‍കരുതല്‍ സ്വീകരിച്ചില്ലെങ്കില്‍ ദീര്‍ഘനേരമുള്ള ഇയര്‍ഫോണ്‍ ഉപയോഗം നിങ്ങളുടെ കേള്‍വിശക്തിയെ പോലും ബാധിക്കാം. സ്ഥിരമായി ഇയര്‍ഫോണ്‍ ഉപയോഗിക്കുന്നവര്‍ ഇക്കാര്യങ്ങള്‍ അറിഞ്ഞിരിക്കണം. ഇയര്‍ഫോണുകള്‍ ഉപയോഗിക്കുമ്പോള്‍ ഉച്ചത്തിലുള്ള ശബ്ദം ഇയര്‍കനാലിന് മര്‍ദമുണ്ടാക്കുകയും ഇത് തലകറക്കത്തിന് കാരണമാവുകയും ചെയ്യാം. ഇയര്‍ഫോണുകള്‍ ദീര്‍ഘനേരം ഉപയോഗിക്കുമ്പോള്‍ ശബ്ദതരംഗങ്ങള്‍ കാരണം ചെവിക്കുള്ളിലെ രോമകോശങ്ങള്‍ക്ക് അവയുടെ സംവേദനക്ഷത നഷ്ടപ്പെടുന്നതിലേക്ക് നയിക്കും. ഇത് താല്‍ക്കാലികമോ സ്ഥിരമോ ആയ കേള്‍വിക്കുറവിന് കാരണമാകാം. ഇയര്‍ഫോണുകള്‍ നേരിട്ട് ഇയര്‍കനാലിലേക്ക് ഘടിപ്പിക്കുന്നതിനാല്‍ വായുസഞ്ചാരം തടസ്സപ്പെടുന്നു. ഇത് ചെവിയില്‍ അണുബാധയ്ക്ക് കാരണമാകാം. ഇയര്‍ഫോണുകളുടെ ഉപയോഗം ചെവിക്കായം വികസിക്കുന്നതിലേക്ക് നയിക്കും. ഇത് ചെവിയില്‍ അണുബാധ, കേള്‍വി പ്രശ്‌നങ്ങള്‍, ടിന്നിടസ് പോലുള്ളവയ്ക്കുള്ള സാധ്യത വര്‍ധിപ്പിക്കുന്നു. മാത്രമല്ല, ചെവിക്ക് യോജിക്കാത്ത ഇയര്‍ഫോണുകള്‍ സ്ഥിരമായി ഉപയോഗിക്കുന്നത് കഠിനമായ ചെവി വേദന ഉണ്ടാക്കുന്നു. ഉച്ചത്തിലുള്ള ശബ്ദം മാത്രമല്ല, ദീര്‍ഘനേരം ഇയര്‍ഫോണ്‍ ഉപയോഗിക്കുന്നതും നോയിസ് ഇന്‍ഡ്യൂസ്ഡ് ഹിയറിങ് ലോസിന് കാരണമാകാം. ചെവിയില്‍ ഒരു മൂളല്‍ ശബ്ദം കേള്‍ക്കുന്നതാണ് ടിന്നിടസ്. ടിന്നിടസ് ഉള്ളവര്‍ക്ക് സാധാരണ പാരിസ്ഥിതിക ശബ്ദങ്ങളോട് പോലും ഉയര്‍ന്ന സംവേദനക്ഷമത ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. ഒരു ദിവസം ഒരു മണിക്കൂറില്‍ കൂടുതല്‍ ഇയര്‍ഫോണുകള്‍ ഉപയോഗിക്കാന്‍ പാടില്ല. കൂടാതെ ഉച്ചത്തില്‍ ഇയര്‍ഫോണ്‍ കേള്‍ക്കുന്ന ശീലവും ഒഴിവാക്കാം.
