വിജയ് ദേവരകൊണ്ടയും രശ്മിക മന്ദാനയും ഒന്നിക്കുന്ന പാന്‍ ഇന്ത്യന്‍ ചിത്രം ‘രണബാലി’യിലെ ‘പോരിന്‍ കാഹളം’ എന്ന വീര്യം നിറഞ്ഞ ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ പുറത്ത്. രാഹുല്‍ സംകൃത്യന്‍ സംവിധാനം ചെയ്യുന്ന ചിത്രം ഒക്ടോബര്‍ 16-നാണ് വേള്‍ഡ് വൈഡ് ആയി റിലീസ്. അജയ് – അതുല്‍ ഈണമിട്ടിരിക്കുന്ന ഗാനത്തിന് മലയാളത്തില്‍ വരികള്‍ ഒരുക്കിയിരിക്കുന്നത് സിജു തുറവൂരും ആലപിച്ചിരിക്കുന്നത് വി എം മഹാലിംഗവുമാണ്. ചിത്രത്തില്‍ രണബാലിയായി വിജയ് ദേവരകൊണ്ട എത്തുമ്പോള്‍ ജയമ്മയായാണ് രശ്മിക മന്ദാന എത്തുന്നത്. 1876 മുതല്‍ 1878 വരെയുള്ള ബ്രിട്ടീഷ് ഭരണകാലത്ത് ജീവന്‍ നഷ്ടമായ 80 ലക്ഷത്തോളം ഇന്ത്യക്കാരുടെ ഓര്‍മ്മയ്ക്ക് മുന്നില്‍ പ്രണാമര്‍പ്പിച്ചുകൊണ്ടാണ് ചിത്രം എത്തുന്നത്. ഇന്ത്യയില്‍ അക്കാലത്ത് നടന്ന യഥാര്‍ത്ഥ ചരിത്ര സംഭവങ്ങളെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.
‘രണബാലി’യിലെ ‘പോരിന്‍ കാഹളം’ ഗാനം
