ഇന്ത്യന് വാഹന വിപണിയില് വില്പ്പനയില് വന് മുന്നേറ്റവുമായി മാരുതി സുസുക്കി ബലേനോ. ടാറ്റ നെക്സോണ്, ടാറ്റ പഞ്ച് തുടങ്ങിയ ജനപ്രിയ എസ്യുവികളെ പിന്നിലാക്കി ഏറ്റവും കൂടുതല് വിറ്റഴിക്കപ്പെട്ട കാറായി ബലേനോ മാറി. 2026 സെപ്റ്റംബറില് ബലേനോയുടെ 25,392 യൂണിറ്റുകളാണ് വിറ്റഴിച്ചത്. 2025 സെപ്റ്റംബറില് ഇത് 13,173 യൂണിറ്റുകളായിരുന്നു. ഒരു വര്ഷത്തിനിടെ വില്പ്പനയില് 93 ശതമാനം വര്ധന. അതേസമയം, ടാറ്റയുടെ ജനപ്രിയ സബ്-4 മീറ്റര് എസ്യുവികളായ നെക്സോണിന്റെയും പഞ്ചിന്റെയും വില്പ്പന ബലേനോയ്ക്ക് പിന്നിലായി. നെക്സോണിന്റെ 20,456 യൂണിറ്റുകളും പഞ്ചിന്റെ 20,333 യൂണിറ്റുകളുമാണ് കഴിഞ്ഞ മാസം വിറ്റഴിച്ചത്. വില്പ്പനയില് നെക്സോണിന് 9 ശതമാനം ഇടിവുണ്ടായപ്പോള് പഞ്ച് 28 ശതമാനം വളര്ച്ച രേഖപ്പെടുത്തി. വിപണിയില് 39.7 ശതമാനം വിഹിതവുമായി മാരുതി സുസുക്കി ഒന്നാം സ്ഥാനം നിലനിര്ത്തി. ടാറ്റ മോട്ടോഴ്സ്, മഹീന്ദ്ര ആന്ഡ് മഹീന്ദ്ര, ഹ്യുണ്ടായി, കിയ എന്നിവയാണ് തൊട്ടുപിന്നില്.
വില്പ്പനയില് വന് മുന്നേറ്റവുമായി ബലേനോ
