യുപിഐ വഴിയുള്ള പുതിയ തട്ടിപ്പില് ഉപഭോക്താക്കള്ക്ക് മുന്നറിയിപ്പ് നല്കി ബാങ്കുകള്. ‘ജംപ്ഡ് ഡെപോസിറ്റ് തട്ടിപ്പാ’ണ് പണം അപഹരിക്കുന്നത്. യുപിഐ അക്കൗണ്ടിലേക്ക് പരിചയമില്ലാത്ത ആളുകളില് നിന്ന് നിസ്സാരമായ തുക എത്തുന്നതാണ് തട്ടിപ്പിന്റെ മുന്നൊരുക്കം. ഇവിടെയാണ് യഥാര്ത്ഥ തട്ടിപ്പ് ആരംഭിക്കുന്നത്. പണം സാധാരണ രീതിയില് തിരിച്ചയക്കാന് പറയുന്നതിന് പകരം, തട്ടിപ്പുകാര് ഒരു യുപിഐ കളക്റ്റ് റിക്വസ്റ്റ് അല്ലെങ്കില് മറ്റൊരു പേയ്മെന്റ് റിക്വസ്റ്റ് അയയ്ക്കും. ആദ്യം ലഭിച്ച ചെറിയ തുകയേക്കാള് വളരെ വലിയ തുകയ്ക്കായിരിക്കും ഈ അഭ്യര്ത്ഥന. ഉപഭോക്താവ് പരിശോധിക്കാതെ അത് അംഗീകരിച്ചാല് അക്കൗണ്ടില് നിന്ന് വലിയ തുക നഷ്ടപ്പെടാം. ഇങ്ങനെയുണ്ടായാല് ആദ്യം ഇടപാട് പരിശോധിക്കണം. ശേഷം നമ്പര് ബ്ലോക്ക് ചെയ്ത് ബാങ്കുമായി ബന്ധപ്പെടണം. ഇനി തട്ടിപ്പിനിരയായാല് ഉടന് 1930 എന്ന സൈബര് ഹെല്പ്പ്ലൈന് നമ്പറിലോ https://cybercrime.gov.in/ എന്ന ദേശീയ സൈബര് ക്രൈം പോര്ട്ടലിലോ പരാതി നല്കണം.
‘ജംപ്ഡ് ഡെപോസിറ്റ് തട്ടിപ്പ്’ മുന്നറിയിപ്പ് നല്കി ബാങ്കുകള്
