ഹോണ്ട എക്സ്ആര്‍300 റാലി ഇന്ത്യയില്‍ അവതരിപ്പിച്ചു. 2.08 ലക്ഷം രൂപയാണ് എക്സ് ഷോറൂം വില. എക്സ്ആര്‍300എല്ലിനെ അപേക്ഷിച്ച് നിരവധി മാറ്റങ്ങളോടെയാണ് ഈ ബൈക്ക് വരുന്നത്. എക്സ്ആര്‍300എല്ലില്‍ ഉള്ള അതേ 293.5സിസി എയര്‍ ആന്റ് ഓയില്‍ കൂള്‍ഡ് എന്‍ജിന്‍ തന്നെയാണ് ഈ ബൈക്കിലുമുള്ളത്. എക്സ്ആര്‍300എല്ലിനെ അപേക്ഷിച്ച് വലിയ ഫ്യുവല്‍ ടാങ്ക് ആണ് റാലിയ്ക്ക് ഉള്ളത്. 13 ലിറ്റര്‍ ടാങ്കുമായാണ് റാലി വരുന്നത്. ടിഎഫ്ടി കണ്‍സോള്‍, ട്രാക്ഷന്‍ കണ്‍ട്രോള്‍ സിസ്റ്റം, സ്വിച്ചബിള്‍ എബിഎസ് എന്നിവയാണ് മറ്റു പ്രത്യേകതകള്‍. ഹോണ്ട റോഡ്സിങ്ക് മൊബൈല്‍ ആപ്പ് വഴി ടേണ്‍ ബൈ ടേണ്‍ നാവിഗേഷനും മറ്റു കണക്ടഡ് ഫീച്ചറുകളും ഈ കണ്‍സോള്‍ വാഗ്ദാനം ചെയ്യുന്നു. സ്മാര്‍ട്ട്ഫോണ്‍ കണക്ടിവിറ്റിയാണ് എടുത്തുപറയേണ്ട മറ്റൊന്ന്.
