മുഖ്യമന്ത്രി വി ഡി സതീശനോട് തിരുവനന്തപുരത്തെ ഡിസിസി ഓഫീസിന് നേരെ ആരാണ് കല്ലെറിഞ്ഞതെന്ന ചോദ്യവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. വി ഡി സതീശന് ധൈര്യമുണ്ടെങ്കിൽ എറിഞ്ഞത് ആർഎസ്എസ് ആണെന്ന് പറയണം എന്നാൽ ആരാണെന്ന് പറയാൻ മുഖ്യമന്ത്രിക്ക് മടിയാണെന്ന് എം വി ഗോവിന്ദൻ വിമർശിച്ചു. മുതലാളിത്ത വത്കരണത്തിലേക്ക് കേരളത്തെ എത്തിക്കുകയാണ് വി ഡി സതീശൻ സർക്കാർ, എൽഡിഎഫ് സർക്കാർ കൊണ്ടുവന്ന സ്ത്രീ സുരക്ഷാ പദ്ധതി പൂർണമായും അവസാനിപ്പിച്ചു. കേരള സർക്കാർ പൂർണ്ണമായും സ്പോൺസേർഡ് ആണ് എന്ന് മുഖ്യമന്ത്രി തന്നെ പറയുന്നുവെന്നും എം വി ഗോവിന്ദൻ പറഞ്ഞു.
ഡിസിസി ഓഫീസിന് നേരെ ആരാണ് കല്ലെറിഞ്ഞതെന്ന് എം വി ഗോവിന്ദൻ
