മദ്ധ്യാഹ്ന വാർത്തകൾ 20261011 200843 0000

 

ദില്ലിയിലെ പൊലീസ് അതിക്രമത്തിൽ പ്രതിഷേധിച്ച് പാലക്കാട് ടൗൺ റെയിൽവേ സ്റ്റേഷനിലേക്ക് എസ്എഫ്ഐ നടത്തിയ മാർച്ചിൽ സംഘർഷം. റെയിൽവേ സ്റ്റേഷൻ വളപ്പിലേക്ക് കടന്ന് എസ്എഫ്ഐ പ്രവർത്തകരെ പൊലീസ് ബലം പ്രയോഗിച്ച് നീക്കി. എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റ് ശിവപ്രസാദ് ഉൾപ്പെടെയുള്ളവരെയാണ് അറസ്റ്റ് ചെയ്തു നീക്കിയത്.

 

മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണർ ​ഗ്യാനേഷ് കുമാർ രാജിവെക്കണമെന്നാവശ്യപ്പെട്ട് നടത്തിയ പ്രതിഷേധത്തിനിടെ പൊലീസ് കസ്റ്റഡിയിലെടുത്ത ജോൺ ബ്രിട്ടാസ് എംപിയെ ആശുപതിയിൽ പ്രവേശിപ്പിച്ചു. ദില്ലി ആർഎംഎൽ ആശുപതിയിലാണ് പ്രവേശിപ്പിച്ചത്. സിപിഎം ജനറൽ സെക്രട്ടറി എംഎ ബേബി ആശുപതിയിൽ എത്തി ബ്രിട്ടാസിനെ സന്ദർശിച്ചു.

 

രാജ്യത്തെ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെ മാറ്റണമെന്ന് ആവശ്യപ്പെട്ട് കേരളം നാളെ നിയമസഭയിൽ പ്രത്യേക പ്രമേയം പാസാക്കും. ചട്ടം 118 പ്രകാരം മുഖ്യമന്ത്രി വി ഡി സതീശനാകും ഈ നിർണായക പ്രമേയം അവതരിപ്പിക്കുന്നത്. മുഖ്യ പ്രതിപക്ഷമായ എൽ ഡി എഫ്, സർക്കാർ കൊണ്ടുവരുന്ന ഈ പ്രമേയത്തെ പൂർണ്ണമായും പിന്തുണക്കും.

 

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധത്തിൽ പങ്കെടുത്ത ശേഷം തിരുവനന്തപുരത്ത് മടങ്ങിയെത്തിയ പ്രതിപക്ഷ നേതാവ് പിണറായി വിജയന് സി പി എം പ്രവർത്തകരുടെ വമ്പൻ വരവേൽപ്പ്. തിരുവനന്തപുരം വിമാനത്താവളത്തിൽ വന്നിറങ്ങിയ പിണറായിയെ ആവോശത്തോടെയാണ് പ്രവർത്തകർ വരവേറ്റത്.

 

കാസർകോട് കേന്ദ്ര സർവകലാശാലയിൽ നടന്ന ‘വന്ദേമാതരം’ സെമിനാറുമായി ബന്ധപ്പെട്ട സംഘർഷങ്ങളിൽ അധ്യാപക സംഘടന വിസിക്ക് കത്ത് നൽകി. തീവ്ര നിലപാടുള്ള പ്രഭാഷകരെ ക്ഷണിച്ചതും വിദ്യാർത്ഥികളെ സസ്പെൻഡ് ചെയ്തതുമാണ് ക്യാമ്പസിലെ പ്രശ്നങ്ങൾക്ക് കാരണമെന്ന് കത്തിൽ പറയുന്നു.

 

നെടുമ്പാശ്ശേരി വാഹനാപകടക്കേസിലെ പ്രതി സുഹൈൽ സജീവിന് നേരേ കൈയേറ്റശ്രമം.അങ്കമാലി താലൂക്ക് ആശുപത്രിയിൽ പ്രതിയെ വൈദ്യപരിശോധനയ്ക്ക് എത്തിച്ചപ്പോളായിരുന്നു കൈയേറ്റശ്രമം.

 

കനത്ത മഴയെ തുടർന്ന് ഇടുക്കി ജില്ലയിൽ ദുരന്തനിവാരണ അതോറിറ്റി പ്രത്യേക ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു. രാത്രി പത്ത് മണിവരെ മലയോര മേഖലകളിലൂടെയുള്ള യാത്ര ഒഴിവാക്കണമെന്നും വിനോദസഞ്ചാരികൾ വെള്ളച്ചാട്ടങ്ങൾക്ക് സമീപം പോകരുതെന്നും മുന്നറിയിപ്പുണ്ട്

 

നെടുമ്പാശ്ശേരിയിൽ മൂന്ന് പേരുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തിൽ പ്രതി സുഹൈൽ സജീവിന് മദ്യം നൽകിയ ബാറുകൾക്കെതിരേ കേസെടുക്കാൻ എക്സൈസ് മന്ത്രിയുടെ നിർദേശം. 19-കാരനായ പ്രതിക്ക് നിയമവിരുദ്ധമായി മദ്യം നൽകിയതിനാണ് നടപടി. സുഹൈൽ സജീവിന് മദ്യം നൽകിയ ബാറുകൾ കണ്ടെത്തി നടപടി സ്വീകരിക്കാനാണ് എക്സൈസ് മന്ത്രി ലിജു ഉദ്യോ​ഗസ്ഥർക്ക് നിർദേശം നൽകിയിരിക്കുന്നത്.

 

നെടുമ്പാശേരി മിനി കൂപ്പർ അപകടത്തില്‍ മരിച്ച വയനാട് മടക്കിമല സ്വദേശി ദേവിക(21), ഗോപിക(22), സൗത്ത് കർണാടക സ്വദേശി ഇയാസ് (21) എന്നിവരുടെ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയായി. മൃതദേഹം കളമശ്ശേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചു. ദേവികയുടെ പോസ്റ്റ്‌മോർട്ടം തുടങ്ങി. സംഭവത്തില്‍ കാർ ഓടിച്ച യുവാവിനെതിരെ നരഹത്യയ്ക്ക് പൊലീസ് കേസെടുത്തിട്ടുണ്ട്. പ്രതി സുഹൈലിനെതിരെയാണ് നരഹത്യയ്ക്ക് കേസെടുത്തത്.

 

വോട്ട് ചോർച്ചയ്ക്കും തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനുമെതിരെ നാളെ സുപ്രീം കോടതിയിലേക്ക് മാർച്ച് നടത്താൻ രാഹുൽ ഗാന്ധിയുടെ ആഹ്വാനം. ഭരണഘടന സംരക്ഷിക്കാൻ രാഷ്ട്രീയ-മത ഭേദമന്യേ എല്ലാവരും അണിനിരക്കണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു

 

മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണർ ​ഗ്യാനേഷ് കുമാറിൻ്റെ രാജിയാവശ്യപ്പെട്ട് പ്രതിപക്ഷ സംഘടനകൾ ദില്ലിയിൽ നടത്തുന്ന പ്രതിഷേധം ശക്തമാവുന്നു. രാവിലെ മുതൽ നടന്ന പ്രതിഷേധത്തിൻ്റെ തുടർച്ചയെന്നോണം രാത്രിയും സമരം തുടരുകയാണ് വിദ്യാർത്ഥി സംഘടനകൾ. കൊണാട്ട്പ്ലേസിലേക്ക് വീണ്ടും വിദ്യാർഥികൾ മാർച്ചുമായി എത്തി. കൂടാതെ വനിതകളുടെ തിരം​ഗ മാർച്ചുമായി എസ്എഫ്ഐയും പ്രതിഷേധിക്കുകയാണ്.

 

മുതിർന്ന അഭിഭാഷകൻ കപിൽ സിബലുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം കേന്ദ്ര സർക്കാരിനും പോലീസിനുമെതിരെ രൂക്ഷവിമർശനവുമായി ഇൻഫ്ലുവൻസര്‍ ധ്രുവ് റാഠി രംഗത്തെത്തി. തന്നെ പോലീസ് തട്ടിക്കൊണ്ടുപോയി ഉപദ്രവിച്ചെന്നും രാജ്യത്ത് അപ്രഖ്യാപിത അടിയന്തരാവസ്ഥയാണെന്നും അദ്ദേഹം ആരോപിച്ചു.

 

മുത്തശ്ശിയുടെ മരണവിവരമറിഞ്ഞതിന് പിന്നാലെ തന്നെ അഭിജീത് ദീപ്കെയ്ക്ക് സഹായങ്ങളെല്ലാം വാ​ഗ്ദാനം ചെയ്തിരുന്നതായി ഡൽഹി പൊലീസ്.ഡൽഹി പൊലീസിന്റെ വാ​ദങ്ങൾ അഭിജീത് ദീപ്കെ തള്ളി. പലതവണ അഭ്യർഥിച്ചിട്ടും പൊലീസുകാർ ഫോൺ ഉപയോ​ഗിക്കാൻ അനുവദിച്ചില്ലെന്നും അഭിഭാഷകനുമായി ബന്ധപ്പെടാൻ പോലും അനുമതി നൽകിയില്ലെന്നും ദീപ്കെ നാ​ഗ്പുരിൽ മാധ്യമങ്ങളോട് പ്രതികരിച്ചു.

 

മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണർ ​ഗ്യാനേഷ് കുമാറിൻ്റെ രാജിയാവശ്യപ്പെട്ട് പ്രതിപക്ഷ സംഘടനകൾ ദില്ലിയിൽ നടത്തുന്ന പ്രതിഷേധം ശക്തമാവുന്നു. രാവിലെ മുതൽ നടന്ന പ്രതിഷേധത്തിൻ്റെ തുടർച്ചയെന്നോണം രാത്രിയും സമരം തുടരുകയാണ് വിദ്യാർത്ഥി സംഘടനകൾ. കൊണാട്ട്പ്ലേസിലേക്ക് വീണ്ടും വിദ്യാർഥികൾ മാർച്ചുമായി എത്തി. കൂടാതെ വനിതകളുടെ തിരം​ഗ മാർച്ചുമായി എസ്എഫ്ഐയും പ്രതിഷേധിക്കുകയാണ്.

 

ഉത്തർപ്രദേശ് കോൺഗ്രസിൽ പുതിയ നേതൃത്വം വരുന്നതിനിടെ കടുത്ത വിഭാഗീയതയും സംഘർഷവും. പാർട്ടിയുടെ പുതിയ സംസ്ഥാന അധ്യക്ഷയായി ആരാധന മിശ്ര ‘മോന’ ഔദ്യോഗികമായി ചുമതലയേൽക്കുന്നതിന് തൊട്ടുമുൻപ് പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടി. ലഖ്‌നൗവിലെ പാർട്ടി ആസ്ഥാനത്തായിരുന്നു അപ്രതീക്ഷിതമായ ഈ കയ്യാങ്കളി നടന്നത്.

 

മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവെക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധം ശക്തമാവുന്നതിനിടെ ദില്ലിയിലെ സുരക്ഷാ സാഹചര്യം വിലയിരുത്തി കേന്ദ്ര സർക്കാർ. സുപ്രീം കോടതി നിയന്ത്രണങ്ങൾ നീക്കാൻ നൽകിയ നിർദ്ദേശം കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിൽ ചേർന്ന ഉന്നതല യോഗം വിലയിരുത്തി. തെരുവിൽ പ്രതിഷേധിക്കില്ലെന്ന ബോണ്ട് ആർക്കും ഒപ്പിട്ടു നൽകിയിട്ടില്ലെന്ന് അഭിജിത്ത് ദീപ്കെ അറിയിച്ചു.

 

ഡൽഹിയിൽ നിന്ന് ചെന്നൈയിലേക്ക് സർവീസ് നടത്തിയ ഇൻഡിഗോ വിമാനത്തിന്റെ ലഗേജ് കമ്പാർട്ട്മെന്റിൽ പവർ ബാങ്ക് പൊട്ടിത്തെറിച്ച് തീപിടിത്തമുണ്ടായി. വൻ സുരക്ഷാ ഭീഷണിയുയർത്തിയ സംഭവത്തെ തുടർന്ന് വിമാനം ഹൈദരാബാദിലേക്ക് തിരിച്ചുവിടുകയും അവിടെ സുരക്ഷിതമായി ഇറക്കുകയും ചെയ്തു.

 

രാജ്യത്ത് അപ്രഖ്യാപിത അടിയന്തരാവസ്ഥയാണെന്ന് കോൺ​ഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ. അടിയന്തരാവസ്ഥക്കാലത്ത് താൻ മന്ത്രിയായിരുന്നുവെന്നും ആ കാലത്ത് പോലുമില്ലാതിരുന്ന കാര്യങ്ങളാണ് ഇപ്പോൾ സംഭവിക്കുന്നതെന്നും ഖർഗെ.

 

റിയാദ് വിമാനത്താവളത്തിൽ 12 പേരുടെ മരണത്തിനിടയാക്കിയ ആക്രമണത്തിന് പിന്നാലെ സൗദിയിൽ വീണ്ടും ഹൂത്തി ഭീഷണി. വിമാനത്താവളങ്ങളും തുറമുഖങ്ങളും ലക്ഷ്യമിട്ട് കനത്ത ആക്രമണം നടത്തുമെന്നാണ് യാത്രക്കാർക്കും ജീവനക്കാർക്കും നൽകിയിരിക്കുന്ന മുന്നറിയിപ്പ്.

 

 

 

 

 

 

 

 

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *