സ്ത്രീ സുരക്ഷ പദ്ധതി സമഗ്രമായി പരിശോധിച്ച് വരികയാണെന്നും, പദ്ധതി തുടരണോ വേണ്ടയോ എന്ന് സർക്കാർ ആലോചിക്കുകയാണെന്നും മുഖ്യമന്ത്രി വിഡി സതീശൻ. തെരഞ്ഞെടുപ്പിന് തൊട്ട് മുൻപാണ് പദ്ധതി പ്രഖ്യാപിച്ചതെന്നും, അത് പരിശോധിച്ച് മാത്രമെ നടപ്പാക്കാനാകൂവെന്നും മുഖ്യമന്ത്രി പറഞ്ഞു. ഗുണഭോക്താക്കളെ തെരഞ്ഞെടുത്തത്തിൽ ആക്ഷേപം ഉണ്ട്, മുൻ സർക്കാൻ വരുത്തിയ കുടിശ്ശിക പലതും കൊടുക്കുകയാണ് ഈ സർക്കാർ, ഗുണഭോക്താക്കളെ തെരഞ്ഞെടുത്തതിൽ ഗുരുതര അനാസ്ഥയുണ്ടെന്നും വ്യാപക പരാതി ഉയർന്നിട്ടുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
സ്ത്രീ സുരക്ഷ പദ്ധതി സമഗ്രമായി പരിശോധിച്ച് വരികയാണെന്ന് മുഖ്യമന്ത്രി
