w 412h 232croprect 0x0x1280x720imgid 01m4ngfvzb3bnwh1efpsyx57mtimgname gyanesh kumar 3 1791723302891

രാജ്യത്തെ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെ മാറ്റണമെന്ന് ആവശ്യപ്പെട്ട് കേരളം നാളെ നിയമസഭയിൽ പ്രത്യേക പ്രമേയം പാസാക്കും. ചട്ടം 118 പ്രകാരം മുഖ്യമന്ത്രി വി ഡി സതീശനാകും ഈ നിർണായക പ്രമേയം അവതരിപ്പിക്കുന്നത്. മുഖ്യ പ്രതിപക്ഷമായ എൽ ഡി എഫ്, സർക്കാർ കൊണ്ടുവരുന്ന ഈ പ്രമേയത്തെ പൂർണ്ണമായും പിന്തുണക്കും. രാജ്യത്ത് ഒരു നിയമസഭ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ മാറ്റാൻ ഇത്തരത്തിൽ പ്രമേയം പാസാക്കുന്നത് ചരിത്രത്തിൽ ആദ്യമായാണ്. ദില്ലിയിൽ പ്രതിപക്ഷ കക്ഷികളുടെ നേതൃത്വത്തിൽ ശക്തമായ പ്രക്ഷോഭങ്ങൾ തുടരുന്നതിനിടയിൽ, കേരള നിയമസഭയുടെ ഈ നീക്കം ദേശീയ തലത്തിലെ സമരങ്ങൾക്ക് കൂടുതൽ രാഷ്ട്രീയ ആവേശം പകരുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *