w 412h 232croprect 0x0x1280x720imgid 01m4nhf90s9r73kn7v45907kf3imgname fotojet 2026 10 11t184151.381 1791724332057
ദില്ലിയിലെ പൊലീസ് അതിക്രമത്തിൽ പ്രതിഷേധിച്ച് പാലക്കാട് ടൗൺ റെയിൽവേ സ്റ്റേഷനിലേക്ക് എസ്എഫ്ഐ നടത്തിയ മാർച്ചിൽ സംഘർഷം. റെയിൽവേ സ്റ്റേഷൻ വളപ്പിലേക്ക് കടന്ന് എസ്എഫ്ഐ പ്രവർത്തകരെ പൊലീസ് ബലം പ്രയോഗിച്ച് നീക്കി. എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റ് ശിവപ്രസാദ് ഉൾപ്പെടെയുള്ളവരെയാണ് അറസ്റ്റ് ചെയ്തു നീക്കിയത്. പാലക്കാട് എ ആർ ക്യാമ്പിലെ ഒരു പൊലീസ് ഉദ്യോഗസ്ഥൻ മദ്യപിച്ചെത്തി ഇടിവള കൊണ്ട് വിദ്യാർഥികളെ മർദ്ദിച്ചു എന്ന് എസ്എഫ്ഐ ആരോപിച്ചു. പരാതി ഉയർന്നതോടെ ഉദ്യോഗസ്ഥനെ പെട്ടെന്ന് തന്നെ പ്രതിഷേധ സ്ഥലത്തുനിന്ന് മാറ്റി. മദ്യ ലഹരിയിലെത്തി മർദ്ദിച്ചു എന്ന് ആരോപിച്ച് പാലക്കാട് നോർത്ത് പൊലീസ് സ്റ്റേഷനിൽ എസ്എഫ്ഐ പരാതി നൽകി.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *