സിജെപി നേതാക്കളായ അഭിജീത് ദിപ്കെ, സൗരവ് ദാസ്, അശുതോഷ് രംഗ എന്നിവരെ കോടതിയിൽ ഹാജരാക്കിയ ശേഷം വിട്ടയച്ചു. എക്സിക്യൂട്ടീവ് മജിസ്ട്രേറ്റാണ് ഇവരെ വിട്ടയക്കാൻ ഉത്തരവിട്ടത്. ഒരു വർഷത്തേക്ക് സമാധാന അന്തരീക്ഷം തകർക്കുന്ന പ്രവർത്തികളിൽ ഏർപ്പെടരുത് എന്ന കർശന നിബന്ധനയിലാണ് ജാമ്യം അനുവദിച്ചത്.
പോലീസിന് തങ്ങളെ വിട്ടയക്കേണ്ടി വന്നതാണെന്നും കോക്രോച്ചുകൾ ഒരിക്കലും മരിക്കില്ലെന്നും സിജെപി സോഷ്യൽ മീഡിയയിൽ കുറിച്ചു. ഇന്നലത്തെ സമരവുമായി ബന്ധപ്പെട്ട് പോലീസ് ഇതുവരെ 20 എഫ്.ഐ.ആറുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
സംസ്ഥാന വനിതാ കമ്മീഷനിൽ സാമ്പത്തിക ക്രമക്കേട് നടന്നതായി വിജിലൻസ് കണ്ടെത്തൽ. സിറ്റിംഗ് നടത്തിയതിൽ അടക്കം കഴിഞ്ഞ സർക്കാരിന്റെ കാലത്ത് തുക അധികമായി എഴുതിയെടുത്തു എന്നാണ് കണ്ടെത്തൽ.
സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ 450 കോടി രൂപയുടെ ഉപകരണങ്ങൾ ഉപയോഗിക്കാതെ കെട്ടിക്കിടക്കുന്നുവെന്ന് ആരോഗ്യ സെക്രട്ടറിയുടെ റിപ്പോർട്ട്. റിപ്പോർട്ട് ആരോഗ്യ സെക്രട്ടറി ആരോഗ്യമന്ത്രിക്ക് നൽകി.
കായികമേഖലയിൽ രാഷ്ട്രീയ നിയമനങ്ങൾ ഒഴിവാക്കാൻ നിയമനിർമാണം കൊണ്ടുവരാൻ സംസ്ഥാന സർക്കാർ. കായിക മന്ത്രി അധ്യക്ഷനായി സ്പോർട്സ് അതോറിറ്റി ഓഫ് കേരളം രൂപീകരിക്കാനാണ് തീരുമാനം. കായിക ബില്ല് വരുന്ന സഭാ സമ്മേളനത്തിൽ അവതരിപ്പിക്കും.
കൗൺസിലർ ആയി തുടരുമെന്നും മരിക്കും വരെ ബിജെപിയിൽ ഉണ്ടാകുമെന്നും ആർ ശ്രീലേഖ. ആശുപത്രിയിൽ ചികിത്സയിലായിരുന്നുവെന്നും, തന്നെ മോശമാക്കാനുള്ള ശ്രമങ്ങളാണ് നടന്നത്. അങ്ങനെ വിഷമം വന്നപ്പോഴാണ് മേയർക്ക് മെസ്സേജ് അയച്ചതെന്നും ശ്രീലേഖ പറഞ്ഞു.
തൃശൂർ നാട്ടികയിലെ ദേശീയപാതയിൽ ടോൾപ്പിരിവ് താൽക്കാലികമായി നിർത്തിവയ്ക്കാൻ പൊതുമരാമത്ത് മന്ത്രി പി.കെ. ബഷീർ ദേശീയപാത അതോറിറ്റിക്ക് നിർദേശം നൽകി. കളക്ടറും തൃശൂർ റൂറൽ എസ്പിയും അടങ്ങുന്ന ഉദ്യോഗസ്ഥ സംഘം പരിശോധന നടത്തി ദേശീയപാതയുടെ നിർമ്മാണ പുരോഗതി വിലയിരുത്തും.
അടൂരിൽ എസ്എഫ്ഐ – യൂത്ത് കോൺഗ്രസ് പ്രവർത്തകർ തമ്മിലുണ്ടായ സംഘർഷത്തിൽ പോലീസ് നടപടി സ്വീകരിച്ചു. എസ്എഫ്ഐ പ്രവർത്തകരെ മർദിച്ച സംഭവത്തിൽ യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിലിനെ ഒന്നാം പ്രതിയാക്കിയാണ് പോലീസ് കേസെടുത്തിരിക്കുന്നത്.
രാഹുൽ മാങ്കൂട്ടത്തിൻ്റെ നേതൃത്വത്തിൽ എസ്എഫ്ഐക്കാരെ മർദ്ദിച്ചുവെന്ന് സിപിഎം അടൂർ ഏരിയ സെക്രട്ടറി അഡ്വ. എസ്. മനോജ് ആരോപിച്ചു. പത്തനംതിട്ട എസ്പി രാഹുൽ മാങ്കൂട്ടത്തിലാണോയെന്ന് സംശയമുണ്ടെന്നും സിപിഎം നേതാവ് ആരോപിച്ചു.
കണ്ണൂർ പാനുണ്ടയിൽ പൊതുശുചീകരണത്തിനിടെ ആറു വയസ്സുകാരിക്ക് ദാരുണാന്ത്യം. കുളത്തിൻ്റെ പടിക്കെട്ടിൽ വീണ് മരിക്കുകയായിരുന്നു. രണ്ടാം ക്ലാസ് വിദ്യാർത്ഥിനിയായ മിർസയാണ് മരിച്ചത്.
നെടുമ്പാശ്ശേരിയിൽ മിനികൂപ്പർ ഇടിച്ച് മൂന്ന് പേർ മരിച്ച സംഭവത്തില് കാർ ഓടിച്ച യുവാവിനെതിരെ നരഹത്യയ്ക്ക് കേസ് എടുത്ത് പൊലീസ്. പ്രതി സുഹൈലിനെതിരെയാണ് നരഹത്യയ്ക്ക് കേസെടുത്തത്. 19 വയസാണ് പ്രതിക്ക്. സുഹൈല് ലഹരി ഉപയോഗിച്ചിട്ടോണ്ടോ എന്ന് പൊലീസ് പരിശോധിക്കും.
ദില്ലിയിൽ ഇന്നും ശക്തമായ പ്രതിഷേധം തുടരുമെന്ന് സിപിഎം ജനറൽ സെക്രട്ടറി എം എ ബേബി. ബ്രിട്ടീഷ് ഭരണകൂടം പോലും ചെയ്യാത്ത രീതിയിൽ ക്രൂരമായാണ് ഡൽഹി പൊലീസ് പ്രതിഷേധക്കാരോട് ഇടപെടുന്നതെന്നും, ഇന്ത്യാസഖ്യത്തിന്റെ ഭാഗമായും ഒറ്റയ്ക്കും സിപിഎം പ്രതിഷേധിക്കുമെന്നും എംഎ ബേബി കൂട്ടിച്ചേർത്തു.
പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യക്ക് നാണക്കേടെന്ന് അഭിജീത് ദീപ്കെ. ഇത്രയും വലിയ ഭീരുവിനെയും ഗുണ്ടയെയും ഇതിന് മുൻപ് രാജ്യം കണ്ടിട്ടില്ലെന്ന് അദ്ദേഹം എക്സിൽ പങ്കുവെച്ച കുറിപ്പിൽ വ്യക്തമാക്കി.
ദില്ലി പൊലീസിനെതിരെ കടുത്ത വിമർശനവുമായി ഡിജിറ്റൽ കണ്ടന്റ് ക്രിയേറ്ററും യൂട്യൂബറുമായ ധ്രുവ് റാഠി. യൂണിഫോമില്ലാതെ വീട്ടിൽ അതിക്രമിച്ചു കയറിയ സംഘം ഉറങ്ങിക്കിടന്ന തന്നെ തട്ടിക്കൊണ്ടുപോകുകയായിരുന്നുവെ ന്നും,ധ്രുവ് റാഠി പറഞ്ഞു. അതേസമയം താൻ ഇന്ത്യൻ പൗരനാണെന്ന് പാസ്പോട്ട് ഉയർത്തിക്കാട്ടി ധ്രുവ് റാഠി വിശദീകരിച്ചു
കോക്ക്റോച്ച് ജനതാ പാർട്ടി നേതാക്കളെ അറസ്റ്റ് ചെയ്തത് ക്രമസമാധാന പാലനത്തിനായുള്ള മുൻകരുതൽ നടപടിയുടെ ഭാഗമാണെന്ന് ദില്ലി പോലീസ്. അറസ്റ്റിലായ നേതാക്കളെ ആവശ്യമായ എല്ലാ നിയമനടപടികളും പൂർത്തിയാക്കിയ ശേഷമാണ് കോടതിയിൽ ഹാജരാക്കിയതെന്നും ഉപാധികളോടെയാണ് ജാമ്യം ലഭിച്ചതെന്നും പോലീസ് അറിയിച്ചു.
ദില്ലിയിൽ കൂലിപ്പട്ടാളത്തിന്റെ ഇടപെടലാണെന്നും പൊലീസും കേന്ദ്രസേനയും അതിക്രൂരമായി ഇടപെടുന്നുവെന്നും ജോൺ ബ്രിട്ടാസ് എംപി. കൂടുതൽ മാധ്യമങ്ങൾ ഉളളതുകൊണ്ടാണ് ന്യൂഡൽഹി മേഖലയിൽ പൊലീസ് അതിക്രമത്തിന് മുതിരാത്തത് എന്നാൽ മറ്റിടങ്ങളിൽ സ്ഥിതി അതല്ലെന്നും ജോൺ ബ്രിട്ടാസ് പറഞ്ഞു.
വിമാനത്തിൽ കയറി സിജെപി നേതാക്കളെ കസ്റ്റഡിയിലെടുത്ത സംഭവത്തിൽ ഡൽഹി പൊലീസിനോടും എയർപോർട്ട് അതോറിറ്റിയോടും വിശദീകരണം തേടി എയർ ഇന്ത്യ. ഡൽഹി പൊലീസ് നടപടിയിലാണ് എയർ ഇന്ത്യ വിശദീകരണം തേടിയത്.
ശനിയാഴ്ച ഉച്ചകഴിഞ്ഞ് മുംബൈയിലെ ക്രാന്തി മൈതാനത്ത് നിശ്ചയിച്ച സിജെപി ഐക്യദാർഢ്യ സംഗമത്തിൽ പങ്കെടുത്ത തുഷാർ ഗാന്ധി, നടൻ ഇമ്രാൻ ഖാൻ തുടങ്ങി 12 പേർക്കെതിരെ കേസെടുത്ത് മുംബൈ പൊലീസ്. കണ്ടാലറിയാവുന്ന 350 പേർക്കെതിരെയും കേസെടുത്തു.
റിയാദ് കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിനു നേരെയുണ്ടായ ഹൂത്തി ആക്രമണത്തെത്തുടർന്ന് കരിപ്പൂർ വിമാനത്താവളത്തിൽ നിന്നുള്ള മൂന്ന് വിമാന സർവീസുകൾ റദ്ദാക്കി. സർവീസുകൾ മുടങ്ങിയതോടെ യാത്രക്കാർ ദുരിതത്തിലായി.
യുക്രെയ്നിൽ വൊളോദിമിർ സെലൻസ്കി മാറി പുതിയ പ്രസിഡന്റ് വരേണ്ട സമയമായെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. റഷ്യയുടെ ഊർജകേന്ദ്രങ്ങൾക്ക് നേരെയുള്ള ആക്രമണങ്ങൾ അവസാനിപ്പിച്ച് സമാധാന കരാറിന് യുക്രെയ്ൻ തയ്യാറാകണമെന്നും ട്രംപ് ആവശ്യപ്പെട്ടു.
