w 412h 232croprect 1x0x1278x718imgid 01k4j2eekkfpmebw34vgefj041imgname kerala rain 1757248174707

കനത്ത മഴയുടെ പശ്ചാത്തലത്തിൽ ഇടുക്കി ജില്ലയിൽ പ്രത്യേക ജാഗ്രത നിർദ്ദേശവുമായി ദുരന്തനിവാരണ അതോറിറ്റി. ഇന്ന് രാത്രി എട്ട് മണിവരെ ജില്ലയിൽ കനത്ത മഴക്ക് സാധ്യതയുണ്ടെന്നും ജാഗ്രത പാലിക്കണമെന്നുമാണ് മുന്നറിയിപ്പ്. രാത്രി പത്ത് മണിവരെ മലയോര മേഖലയിലൂടെ യാത്രചെയ്യുന്നവർ ശ്രദ്ധിക്കണമെന്നും പൊതുജനങ്ങൾക്കുള്ള ജാഗ്രതാ നിർദ്ദേശത്തിൽ ദുരന്തനിവാരണ അതോറിറ്റി വ്യക്തമാക്കിയിട്ടുണ്ട്. വെളളച്ചാട്ടങ്ങൾക്ക് സമീപം വിനോദസഞ്ചാരികൾ പോകരുതെന്നും നി‍ർദ്ദേശമുണ്ട്. അതേസമയം ഇടുക്കിക്കൊപ്പം അടുത്ത 3 മണിക്കൂറിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ നേരിയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *