ഇന്ത്യന് വാഹന വിപണിയില് ഈ വര്ഷം അവസാനത്തോടെ രണ്ട് പ്രധാന എസ്യുവികള് കൂടി എത്തുന്നു. റെനോയുടെ ആദ്യ സ്ട്രോങ് ഹൈബ്രിഡ് എസ്യുവിയായ ഡസ്റ്റര് ഹൈബ്രിഡും ഹോണ്ടയുടെ ആദ്യ ഇലക്ട്രിക് എസ്യുവിയായ 0 ആല്ഫയുമാണ് വിപണിയിലെത്താന് ഒരുങ്ങുന്നത്. റെനോ ഡസ്റ്റര് ഹൈബ്രിഡ് ഒക്ടോബര് 17ന് ഷോറൂമുകളിലെത്തും. ഹോണ്ട 0 ആല്ഫ ഇലക്ട്രിക് എസ്യുവി 2026 ഡിസംബറില് അവതരിപ്പിച്ചേക്കും. റെനോയുടെ ഇ-ടെക് ഹൈബ്രിഡ് സാങ്കേതികവിദ്യയാണ് പുതിയ ഡസ്റ്ററിന്റെ പ്രധാന ആകര്ഷണം. ഫോര്മുല വണ് മത്സരങ്ങളിലെ സാങ്കേതിക പരിചയത്തിന്റെ അടിസ്ഥാനത്തിലാണ് ഈ സംവിധാനം വികസിപ്പിച്ചത്. ഹോണ്ട 0 ആല്ഫ ഇലക്ട്രിക് എസ്യുവിയുടെ അന്തിമ പേര് വരും ആഴ്ചകളില് പ്രഖ്യാപിച്ചേക്കും. 65 മുതല് 75 കിലോവാട്ട് അവര് വരെ ശേഷിയുള്ള രണ്ട് എല്എഫ്പി ബാറ്ററി ഓപ്ഷനുകള് ലഭിച്ചേക്കുമെന്നാണ് പ്രതീക്ഷ.
രണ്ട് പ്രധാന എസ്യുവികള് കൂടി എത്തുന്നു
