റോഷന്‍ മാത്യുവിനെ നായകനാക്കി ജിയോ ബേബി രചനയും സംവിധാനവും നിര്‍വഹിക്കുന്ന പുതിയ ചിത്രം പ്രഖ്യാപിച്ചു. ‘ഹ്യൂമന്‍ ‘ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്ത് വിട്ടു. സ്‌പൈര്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സഞ്ജു ഉണ്ണിത്താനാണ് ചിത്രം നിര്‍മ്മിക്കുന്നത്. 2027ല്‍ തിയേറ്ററുകളിലെത്തുമെന്ന് പ്രഖ്യാപിച്ചിരിക്കുന്ന ചിത്രത്തിന്റെ പ്രമേയവും മറ്റു താരങ്ങളെയും സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. തോക്കും സിം കാര്‍ഡുകളും ഉള്‍പ്പെടുന്ന ടൈറ്റില്‍ പോസ്റ്ററില്‍, ഇരുണ്ട പശ്ചാത്തലത്തില്‍ ചുവന്ന അക്ഷരങ്ങളിലാണ് ടൈറ്റില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. നിര്‍മ്മാണം: സഞ്ജു ഉണ്ണിത്താന്‍, ബാനര്‍: സ്‌പൈര്‍ പ്രൊഡക്ഷന്‍സ്, ഛായാഗ്രഹണം: സാലു കെ. തോമസ്, എഡിറ്റിംഗ്: ഫ്രാന്‍സിസ് ലൂയിസ്, സംഗീതം: മാത്യൂസ് പുളിക്കന്‍.
റോഷനെ നായകനാക്കി ജിയോ ബേബി ചിത്രം ‘ഹ്യൂമന്‍ ‘
