വ്യാപാരി സംഘടനകളുടെ പ്രതിഷേധത്തെ തുടര്‍ന്ന് 2000 രൂപയ്ക്ക് മുകളിലുള്ള യുപിഐ ഇടപാടുകള്‍ക്ക് എംഡിആര്‍ ഏര്‍പ്പെടുത്താനുള്ള തീരുമാനം കേന്ദ്രസര്‍ക്കാര്‍ നീട്ടിവെച്ചു. ദീപാവലിയ്ക്ക് ശേഷം ഇത് നടപ്പാക്കുന്ന തീയതി തീരുമാനിക്കുമെന്ന് നാഷണല്‍ പേയ്മെന്റ്സ് കോര്പ്പറേഷന് ഓഫ് ഇന്ത്യ അറിയിച്ചു. ഉത്സവകാലം കണക്കിലെടുത്താണ് എംഡിആര്‍ ചുമത്തുന്നത് നീട്ടിവെയ്ക്കാന്‍ തീരുമാനിച്ചത്. ഒക്ടോബര്‍ 15ന് നടപ്പാക്കാനായിരുന്നു തീരുമാനിച്ചിരുന്നത്. എന്നാല്‍ ഇതിനെതിരെ വ്യാപാരി സംഘടനകളും ഫിന്‍ടെക് കമ്പനികളും പേയ്മെന്റ് സ്ഥാപനങ്ങളും എന്‍പിസിഐയെ സമീപിച്ചിരുന്നു. ഇതില്‍ പ്രതിഷേധിച്ച് 15 മുതല്‍ സംസ്ഥാനത്തെ ഹോട്ടലുകളിലും റെസ്റ്റോറന്റുകളിലും 2000 രൂപയ്ക്ക് മുകളിലുള്ള യുപിഐ പേയ്മെന്റുകള്‍ സ്വീകരിക്കില്ലെന്ന് കേരള ഹോട്ടല്‍ ആന്‍ഡ് റെസ്റ്റോറന്റ് അസോസിയേഷന് പ്രഖ്യാപിച്ചിരുന്നു.
യുപിഐ ഇടപാടുകള്‍ക്ക് എംഡിആര്‍ ദീപാവലിക്ക് ശേഷം
