ലൈംഗികാതിക്രമ പരാതിയിൽ ആഭ്യന്തര അന്വേഷണത്തിന് പിന്നാലെ കോൺഗ്രസ് ലോക്‌സഭാംഗം പ്രൊഫ. അൻഗോംച ബിമോൽ അകോയ്‌ജത്തെ ജെഎൻയുവിൽ നിന്ന് പുറത്താക്കി. ഇന്നർ മണിപ്പൂരിൽ നിന്നുള്ള കോൺഗ്രസ് എംപിയായ ഇദ്ദേഹം. ജെഎൻയുവിലെ സ്‌കൂൾ ഓഫ് സോഷ്യൽ സയൻസിൽ അധ്യാപകനായിരുന്നു. സെൻ്റർ ഫോർ സ്റ്റഡി ഓഫ് സോഷ്യൽ സിസ്റ്റത്തിലെ 10-12 വിദ്യാർത്ഥിനികളുടെ പരാതിയിലാണ് ഇദ്ദേഹത്തിനെതിരെ നടപടി എടുത്തതെന്നാണ് സർവകലാശാല വിശദീകരിക്കുന്നത്.
കോൺഗ്രസ് ലോക്‌സഭാംഗം പ്രൊഫ. അൻഗോംച ബിമോൽ അകോയ്‌ജത്തെ ജെഎൻയുവിൽ നിന്ന് പുറത്താക്കി
