മലയാള സിനിമയില് നിരവധി ശ്രദ്ധേയ ചിത്രങ്ങളൊരുക്കിയ സംവിധായകന് എം. പത്മകുമാര് ഹിന്ദി സിനിമയിലേക്ക്. സണ്ണി ഡിയോള് നായകനാകുന്ന ‘സൂര്യ’ എന്ന ചിത്രത്തിലൂടെയാണ് എം. പത്മകുമാര് ആദ്യമായി ഹിന്ദി സിനിമ സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ കഥ ഒരുക്കിയിരിക്കുന്നത് ജോസഫ്, ഓഫീസര് ഓണ് ഡ്യൂട്ടി, നായാട്ട്, എന്നീ സൂപ്പര് ഹിറ്റുകള്ക്ക് തിരക്കഥ രചിച്ച ഷാഹി കബീര് ആണ്. എം. എം. മൂവീസിന്റെ ബാനറില് കമല് മുക്കൂട്ട് നിര്മിക്കുന്ന ചിത്രത്തില് മലയാളികള്ക്കും പരിചിതരായ നിരവധി താരങ്ങളും അണിനിരക്കുന്നുണ്ട്. സണ്ണി ഡിയോളിനൊപ്പം രവി കിഷന്, ജിഷു സെന്ഗുപ്ത, ടിനു ആനന്ദ്, മനേഷ് വാദ്വ, രോഹിത് തിവാരി, അനൂപ് ത്രിവേദി, പ്രഗ്യ ജയ്സ്വാള്, തനുശ്രീ ചക്രവര്ത്തി എന്നിവരും ചിത്രത്തില് പ്രധാന വേഷങ്ങളിലെത്തുന്നു. കരണ് റസ്ദാന്, നീരജ് പഥക്, മായങ്ക് ശര്മ എന്നിവരാണ് തിരക്കഥ.
എം. പത്മകുമാര് ഹിന്ദി സിനിമയിലേക്ക്
