കുട്ടികളുടെ സോഷ്യല് മീഡിയ ഉപയോഗത്തിന് 15 വയസ്സ് പ്രായപരിധി നിശ്ചയിക്കാന് യു.എ.ഇ. ഭരണകൂടം തയാറെടുക്കുന്നതിനിടെ, കൗമാരക്കാരുടെ ഡിജിറ്റല് സുരക്ഷ ഉറപ്പാക്കുന്നതിന് പുതിയ നിയന്ത്രണങ്ങളുമായി വാട്സ്ആപ്പ്. ആറക്ക ‘പേരന്റ് പിന്’ ഉപയോഗിച്ച് കൗമാരക്കാരുടെ അക്കൗണ്ടുകളിലെ സ്വകാര്യതാ ക്രമീകരണങ്ങള് മാതാപിതാക്കള്ക്ക് ലോക്ക് ചെയ്യാം. പ്രൊഫൈല് പിക്ചര്, ലാസ്റ്റ് സീന്, ഗ്രൂപ്പുകളില് ചേര്ക്കല് തുടങ്ങിയ കാര്യങ്ങളില് കുട്ടികള് മാറ്റം വരുത്താന് ശ്രമിച്ചാല് മാതാപിതാക്കളുടെ അനുമതി നിര്ബന്ധമാണ്. കുട്ടികളുടെ ഓണ്ലൈന് പ്രവര്ത്തനങ്ങളില് മാറ്റങ്ങളുണ്ടാകുമ്പോള് മാതാപിതാക്കള്ക്ക് മുന്നറിയിപ്പ് നല്കുന്ന നോട്ടിഫിക്കേഷന് സംവിധാനവും പുതിയ മാറ്റങ്ങളിലുണ്ട്. കുട്ടി ഏതെങ്കിലും ഗ്രൂപ്പില് ചേരുകയോ പുറത്തുപോകുകയോ ചെയ്യുമ്പോള്, ഗ്രൂപ്പിലെ അംഗങ്ങളുടെ എണ്ണം പെട്ടെന്ന് വര്ധിക്കുമ്പോള്, അല്ലെങ്കില് പുതിയ കോണ്ടാക്റ്റ് ചേര്ക്കുമ്പോള് മാതാപിതാക്കള്ക്ക് അലേര്ട്ടുകള് ലഭിക്കും.
കൗമാര നിയന്ത്രണങ്ങളുമായി വാട്സ്ആപ്പ്
