Your paragraph text 28

മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെ പുറക്കാത്തണമെന്നാവശ്യപ്പെട്ട് കേരള നിയമസഭ പ്രമേയം പാസാക്കി. മുഖ്യമന്ത്രി വി ഡി സതീശൻ നിയമസഭയിൽ അവതരിപ്പിച്ച പ്രമേയത്തെ യു ഡി എഫ് – എൽ ഡി എഫ് എം എൽ എമാർ ഒന്നടങ്കം പിന്തുണച്ചു. 3 ബി ജെ പി അംഗങ്ങൾ മാത്രമാണ് എതിർപ്പ് പ്രകടിപ്പിച്ചത്.
‎
‎മാസപ്പടി കേസുമായി ബന്ധപ്പെട്ട് രണ്ട് എഫ്ഐര്‍ആറുകൾ രജിസ്റ്റര്‍ ചെയ്തത് വിജിലന്‍സ്. അഴിമതി നിരോധന നിയമപ്രകാരവും കള്ളപ്പണ ഇടപാടിലുമാണ് കേസുകള്‍. ഒന്നാമത്തെ മാസപ്പടി കേസിൽ മാത്രമാണ് പിണറായി വിജയനെ പ്രതിയാക്കിയിരിക്കുന്നത്. രണ്ടാമത്തെ അഴിമതി കേസിൽ മുന്‍മന്ത്രി മുഹമ്മദ് റിയാസാണ് ഒന്നാം പ്രതി. രണ്ട് കേസിലും രണ്ടാം പ്രതി വീണ വിജയനാണ്.
‎
‎സ്ത്രീ സുരക്ഷാ പദ്ധതി സമഗ്രമായി പരിശോധിച്ച് വരികയാണെന്നും, പദ്ധതി തുടരണോ വേണ്ടയോ എന്ന് സർക്കാർ ആലോചിക്കുകയാണെന്നും മുഖ്യമന്ത്രി വിഡി സതീശൻ.  തെരഞ്ഞെടുപ്പിന് തൊട്ട് മുൻപാണ് പദ്ധതി പ്രഖ്യാപിച്ചതെന്നും, അത് പരിശോധിച്ച് മാത്രമെ നടപ്പാക്കാനാകൂവെന്നും മുഖ്യമന്ത്രി പറഞ്ഞു.
‎
‎തിരുവനന്തപുരത്ത് എസ്എഫ്ഐ പ്രവർത്തകർക്ക് നേരെ പൊലീസ് നടത്തിയ ലാത്തിച്ചാർജ് സഭയിൽ ഉന്നയിച്ച് പ്രതിപക്ഷം. ഒടിഞ്ഞ ലാത്തിയുടെ കഷ്ണവുമായി സഭയിലെത്തിയ വി ജോയി, പൊലീസ് ഉദ്യോഗസ്ഥരെ ആഭ്യന്ത്രരമന്ത്രി നിലയ്ക്ക് നിര്‍ത്തണമെന്ന് ആവശ്യപ്പെട്ടു. എന്നാൽ പത്ത് വര്‍ഷം എല്‍ഡിഎഫ് ഭരിച്ച കാലത്തെ പൊലീസ് തന്നെയാണ് ഇപ്പോഴും ഭരിക്കുന്നതെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി.
‎
‎മുതിർന്ന പൗരന്മാരുടെ സംരക്ഷണവും ക്ഷേമവും ഉറപ്പാക്കുന്നതിനായി കൂടുതൽ ശക്തമായ വ്യവസ്ഥകൾ ഉൾപ്പെടുത്തി തയ്യാറാക്കിയ ‘മുതിർന്ന പൗരന്മാരുടെ സംരക്ഷണവും ക്ഷേമവും (ഭേദഗതി) ബില്ല്’ നിയമസഭയുടെ നിലവിലെ സമ്മേളനത്തിൽ സർക്കാർ അവതരിപ്പിക്കും.
‎
‎മാസപ്പടി കേസിൽ പിണറായിക്കെതിരെ എഫ്ഐആർ ഇട്ടത് ഇഡിയും വിഡിയും ചേർന്ന മാച്ച് ഫിക്സിങ് നടപടിയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എംബി രാജേഷ്. ഇത് രാഷ്ട്രീയ വേട്ടയാടൽ ആണെന്നും കുഴൽ നാടൻ കോടതിയിൽ ഉന്നയിച്ചതല്ലാതെ ഇതിൽ കൂടുതലായി എന്തുണ്ടെന്നും എംബി രാജേഷ് ചോദിച്ചു.
‎
‎
‎പിണറായി വിജയൻ പ്രതിപക്ഷ സ്ഥാനം രാജിവെക്കണമെന്ന് ബിജെപി നേതാവ് ഷോൺ ജോർജ്. കോൺഗ്രസും സിപിഎമ്മും അഡ്ജസ്റ്റ്മെൻറ് രാഷ്ട്രീയം കളിക്കുകയാണ്. പിണറായി വിജയന് കോടതിയെ സമീപിക്കാൻ വേണ്ടിയാണ് എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ വൈകിയത്. പണം വാങ്ങിയ എല്ലാവർക്കുമെതിരെ അന്വേഷണം വേണമെന്നും ഷോൺ ജോർജ് പറഞ്ഞു.
‎
‎
‎പിണറായിയെ വേട്ടയാടാൻ ഇന്നോ ഇന്നലെയോ തുടങ്ങിയതല്ലെന്നും മാസപ്പടി കേസ് കള്ളക്കേസെന്നും പ്രതികരിച്ച് എൽഡിഎഫ് കൺവീനർ ടി പി രാമകൃഷ്ണൻ. സമൂഹം നിരാകരിച്ച ഒരു പ്രശ്നം ഉയർത്തിക്കൊണ്ടു വരാൻ ശ്രമിക്കുന്നു. ഈ ഗൂഢാലോചനയിൽ പാർട്ടി പതറില്ല. നിയമപരമായും രാഷ്ട്രീയപരമായും ഏത് അറ്റം വരെയും പോകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു
‎
‎അടൂരിൽ കോൺഗ്രസിൽ ഇല്ലാത്ത ആളാണ് കോൺഗ്രസിനെ നിയന്ത്രിക്കുന്നതെന്ന് പിണറായി വിജയൻ വിമർശിച്ചു. അയാൾ പൊലീസ് ജീപ്പിൽ കയറിയെന്നും എന്നാൽ മന്ത്രിക്ക് അയാൾ ബഹുമാന്യനായിരിക്കുമെന്നും അദ്ദേഹം പരിഹസിച്ചു.
‎
‎
‎കേരള ആസൂത്രണ ബോർഡ് പരീക്ഷയുമായി ബന്ധപ്പെട്ട് പിഎസ് സിയുടെ പുതുക്കിയ റാങ്ക് പട്ടിക പ്രകാരം ഒന്നാം റാങ്ക് നേടിയ ശ്യം കൃഷ്ണന് നിയമന ശുപാർശ അയക്കും. പഴയ ഒന്നാം റാങ്കുകാരൻ അരുൺ പ്രതാപിനെ ജോലിയിൽ നിന്ന് പുറത്താക്കാൻ സർക്കാരിന് കത്ത് നൽകും.
‎
‎നെടുമ്പാശ്ശേരിയിൽ ഉണ്ടായ വാഹനാപകടത്തിലെ പ്രതി സുഹൈൽ സജീവ് മദ്യപിച്ച മൂന്ന് ബാറുകൾക്കെതിരെ എക്സൈസ് കേസ് എടുത്തു. എറണാകുളം എക്സൈസ് ഡിസിയുടെ നേതൃത്വത്തിലാണ് നടപടി. 19 വയസ്സുള്ളവർക്ക് മദ്യം നൽകി എന്നതാണ് കുറ്റം.
‎
‎മൂന്ന് പേരുടെ മരണത്തിന് ഇടയാക്കിയ നെടുമ്പാശ്ശേരിയിലെ വാഹനാപകടക്കേസിൽ പ്രതി സുഹൈൽ സജീവിനൊപ്പം വാഹനത്തിൽ ഉണ്ടായിരുന്ന മൂന്ന് പേർക്കെതിരെ കൂടി കേസെടുത്തു.  നിനവ്, അമീർ, ജോയൽ എന്നിവർക്കെതിരെയാണ് പ്രേരണാകുറ്റം ചുമത്തി കേസെടുത്തത്.
‎
‎കോൺഗ്രസ് നേതാവ് ബിആർഎം ഷഫീറിൻ്റെ ഭാര്യ ഷാനി ഷഫീർ രാജിവച്ചു. സീമാറ്റിലെ റിസർച്ച് ഓഫീസർ തസ്തികയിൽ നിന്നാണ് രാജി. നിയമനം വിവാദമായതിന് പിന്നാലെയാണ് നടപടി. ഷാനി ഷഫീറിൻ്റെ നിയമനത്തിനെതിരെ നേരത്തെ സീമാറ്റിൽ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ ഉൾപ്പെടെ പ്രതിഷേധിച്ചിരുന്നു.
‎
‎ചാവക്കാട് നാലുദിവസം പ്രായമായ കുഞ്ഞിന്‍റെ അസ്വാഭാവിക മരണത്തിന് പിന്നാലെ എടക്കഴിയൂർ ജുമാമസ്ജിദിൽ സംസ്കരിച്ച മൃതദേഹം പുറത്തെടുത്തു. നിലവില്‍ പോസ്റ്റ്മോർട്ടം നടപടികൾ പുരോഗമിക്കുകയാണ്. 2021 ജനുവരി 10നാണ് ചാവക്കാട് സ്വദേശികളായ ഇബ്രാഹിം – മുഹ്സിന ദമ്പതികളുടെ നാലുദിവസം പ്രായമായ കുഞ്ഞ് മരണപ്പെട്ടത്.
‎
‎വടക്കാഞ്ചേരി പോലീസ് സ്റ്റേഷനില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ച നിരവധി കേസുകളില്‍ പ്രതിയായ അമ്മയും മകളും അറസ്റ്റില്‍. തൂമാനം ചിറയത്ത് വീട്ടില്‍ ബിന്ദു എന്ന തൂമാനം ബിന്ദുവിനെ(റിനി) യും മകള്‍ സോന (22) യേയുമാണ് പോലീസ് അറസ്റ്റ് ചെയ്തത്.
‎
‎
‎
‎
‎തെലങ്കാനയിലെ മേഡക് ജില്ലയിൽ, ദുർമന്ത്രവാദം ആരോപിച്ചും ഗ്രാമത്തിലുണ്ടായ മരണങ്ങൾക്ക് കാരണക്കാരിയെന്ന് പറഞ്ഞും 21-കാരൻ സ്വന്തം അമ്മയെ തീക്കൊളുത്തി കൊലപ്പെടുത്തി. ഓട്ടോറിക്ഷാ ഡ്രൈവറായ ദുർഗേഷ് (21) എന്ന യുവാവാണ് 40-കാരിയായ അമ്മയെ ജീവനോടെ തീക്കൊളുത്തി കൊലപ്പെടുത്തിയത്.
‎
‎ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഇന്നലെ ദില്ലിയിൽ നടത്തിയ പ്രതിഷേധത്തിൽ 700 പേർ കസ്റ്റഡിയിൽ. പൊലീസ് കസ്റ്റഡിയിലെടുത്തവരുടെ വിവരശേഖരണം തുടങ്ങി. കപ്സേരയിലെ താൽക്കാലിക തടങ്കൾ കേന്ദ്രത്തിൽ എത്തിച്ചവരിൽ പ്രായപൂർത്തിയാകാത്തവരും ഉൾ‌പ്പെടുന്നതായാണ് വിവരം.
‎
‎ഗ്യാനേഷ് കുമാറിന്‍റെ രാജി ആവശ്യപ്പെട്ട് ഇന്നും ദില്ലിയിൽ പ്രക്ഷോഭത്തിനൊരുങ്ങി ഇടത് വിദ്യാർഥി സംഘടനകൾ. ജന്തർ മന്തറിൽ സമരത്തിന് അനുമതി തേടി സിജെപി വീണ്ടും പൊലീസിനെ സമീപിക്കും. ഇന്ത്യാസഖ്യയോഗവും ഇന്ന് ചേരും.
‎
‎ഗ്യാനേഷ് കുമാറിനെതിരെ നിയമനടപടിക്കൊരുങ്ങുകയാണെന്ന് ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽഗാന്ധി. 5 ക്രിമിനലുകളെ നിയമത്തിന് മുന്നിൽ കൊണ്ടുവരും വരെ പോരാട്ടം തുടരും. മോദി, അമിത്ഷാ, മോഹൻ ഭാഗവത്, ഗ്യാനേഷ് കുമാർ, അജിത് ഡോവൽ എന്നിവരാണ് 5ക്രിമിനലുകൾ.
‎
‎ദമ്മാമിൽ നിന്ന് ഉംറ നിർവഹിക്കുന്നതിനായി പുറപ്പെട്ട വാഹനം റിയാദിന് സമീപം റുവൈദയിൽ അപകടത്തിൽപ്പെട്ട് മൂന്ന് പേർ മരിച്ചു. മരിച്ചവരിൽ രണ്ട് ഇന്ത്യക്കാരും ഒരു പാക്കിസ്ഥാൻ പൗരനും ഉൾപ്പെടുന്നതായാണ് പ്രാഥമിക വിവരം.
‎
‎ഒക്ടോബർ 10ന് റിയാദ് വിമാനത്താവളത്തിലുണ്ടായ ആക്രമണത്തിൽ പരിക്കേറ്റു ചികിത്സയിലായിരുന്ന ഒരു ഇന്ത്യൻ പൗരൻ ഇന്ന് മരണപ്പെട്ടു. ഹൈദരാബാദ് സ്വദേശിയായ അലി മുഹമ്മദ് അലിയാണ് മരിച്ചത്.
‎
‎സൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദിലെ കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ ഹൂതി മില്ലിഷ്യകൾ നടത്തിയ ശക്തമായ ഭീകരാക്രമണത്തിൽ വൻ നാശനഷ്ടങ്ങൾ. ഒരു പാകിസ്ഥാൻ പൗരൻ കൊല്ലപ്പെടുകയും 11 പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ടെന്നാണ് വിവരം
‎
‎ജയിലിൽ കഴിയുന്ന മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ മോചനം ആവശ്യപ്പെട്ട് ആയിരക്കണക്കിന് പ്രവർത്തകർ വടക്കുപടിഞ്ഞാറൻ പ്രവിശ്യയായ ഖൈബർ പഖ്തൂൺഖ്വയിൽ നടത്തുന്ന പ്രതിഷേധ പ്രകടനങ്ങളുടെ പശ്ചാത്തലത്തിൽ പാകിസ്ഥാൻ പ്രവിശ്യയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.
‎
‎റഷ്യയും ഉക്രെയ്നും തമ്മിൽ ഉടനടി പ്രാബല്യത്തിൽ വരുന്ന രീതിയിൽ ‘ഊർജ്ജ വെടിനിർത്തൽ’ കരാറിലെത്തിയതായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രഖ്യാപനം തനിക്ക് തികച്ചും പുതിയൊരു വിവരമാണെന്ന് ഉക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്‌കി പ്രതികരിച്ചു.
‎
‎ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ വിജയക്കുതിപ്പ് തുടര്‍ന്ന് മാഞ്ചസ്റ്റര്‍ സിറ്റി. കരുത്തരായ ലിവര്‍പൂളിനെ എതിരില്ലാത്ത മൂന്ന് ഗോളിന് സിറ്റി തകര്‍ത്തു. 65- മിനിറ്റില്‍ എര്‍ലിങ് ഹാളണ്ടാണ് ഗോളടി തുടങ്ങിയത്. പിന്നാലെ 68- മിനിറ്റില്‍ ജെറോമി ഡോക്കു വീണ്ടും സ്‌കോര്‍ ചെയ്തു. 78-ാം മിനിറ്റില്‍ റയാന്‍ ചെര്‍ക്കി മൂന്നാം ഗോളുമായി സിറ്റിയുടെ ജയം ആഘോഷമാക്കി.
‎

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *