പാലക്കാട് മുൻ ജില്ലാ സെക്രട്ടറി ഇഎൻ സുരേഷ് ബാബുവിനെതിരെ ക്രിമിനൽ സ്വഭാവമുള്ള പരാതി ലഭിച്ചിട്ടില്ലെന്ന് സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. ചില വാർത്ത ശൃംഖലകൾ പ്രചരിപ്പിക്കുന്ന തെറ്റായ വാർത്തയാണെന്നും ശുദ്ധ അസംബന്ധമാണെന്നും അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു. എന്തുകൊണ്ട് നേതൃ മാറ്റം എന്നത് പാലക്കാട് ജില്ലാ ഘടകത്തോട് ചോദിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.
ഇഎൻ സുരേഷ് ബാബുവിന് എതിരെ പരാതികളില്ലെന്ന് എം.വി. ഗോവിന്ദൻ
