പ്രമുഖ ഇലക്ട്രിക് സ്കൂട്ടര് നിര്മ്മാതാക്കളായ റിവര് മൊബിലിറ്റിയുടെ ജനപ്രിയ മോഡലായ റിവര് ഇന്ഡി ഇനി ഇ- കോമേഴ്സ് സ്ഥാപനമായ ഫ്ളിപ്കാര്ട്ടിലൂടെയും ബുക്ക് ചെയ്യാം. ബിഗ് ബില്യണ് ഡേയ്സ് വില്പ്പന മേളയുടെ ഭാഗമായാണ് ഫ്ളിപ്കാര്ട്ടുമായുള്ള റിവര് മൊബിലിറ്റിയുടെ സഹകരണം. ചാര്ജര് ഉള്പ്പെടെ 1,57,700 രൂപ എന്ന നിരക്കില് സ്റ്റോം ഗ്രേ നിറത്തിലുള്ള റിവര് ഇന്ഡിയാണ് ഫ്ളിപ്കാര്ട്ടില് ലിസ്റ്റ് ചെയ്തിരിക്കുന്നത്. 2026 ഇന്ഡി ജി3 എന്നാണ് ഈ മോഡലിനെ ലിസ്റ്റിങ്ങില് വിശേഷിപ്പിച്ചിരിക്കുന്നത്. രജിസ്ട്രേഷന്, ഇന്ഷുറന്സ്, മറ്റു പ്രാദേശിക നിരക്കുകള് എന്നിവയെ ആശ്രയിച്ച് വിലയില് മാറ്റം ഉണ്ടാകാം. വാഹന ഉടമസ്ഥതയുമായി ബന്ധപ്പെട്ട സേവനങ്ങളും പിന്തുണയും റിവറിന്റെ നിലവിലുള്ള ഡീലര്- സര്വീസ് ശൃംഖലയിലൂടെ തന്നെ ലഭ്യമാകും.
റിവര് ഇന്ഡി ഇനി ഫ്ളിപ്കാര്ട്ടിലൂടെയും
