അമിതമായി പല്ലുകള് ബ്രഷ് ചെയ്യുന്നത് പല്ലുകളുടെ ഇനാമല് നഷ്ടമാകാന് കാരണമാകും. ഇനാമലിന് തേയ്മാനം സംഭവിച്ചാല്, പല്ലിന്റെ സംവേദനക്ഷമത കുറയ്ക്കുകയും പല്ലിന്റെ ഘടനയെ ദുര്ബലപ്പെടുത്തുകയും ചെയ്യുന്നു. പല്ലുകളെ കേടുപാടുകളില് നിന്ന് സംരക്ഷിക്കുന്ന കവചമാണ് ഇനാമല്. ഇത് നഷ്ടമായാല് വീണ്ടും വളരില്ല. കൂടാതെ മോണയില് നിന്ന് പല്ലുകള് വിട്ടുപോകാനും അമിതമായി പല്ലുതേക്കുന്നത് കാരണമാകും. ഹാര്ഡ് ടൂത്ത് ബ്രഷ് പതിവായി ഉപയോഗിക്കുന്നതും പല്ലുകളുടെ ഇനാമല് വലിയ രീതിയില് നഷ്ടമാകാന് കാരണമാകും. അതിനാല് മീഡിയം അല്ലെങ്കില് സോഫ്റ്റ് ടൂത്ത് ബ്രഷുകള് ഉപയോഗിക്കുന്നത് പല്ലുകള് ആരോഗ്യം സംരക്ഷിക്കും. പല്ലുകള് ബ്രഷ് ചെയ്യുന്നതിന് ബാസ് ടെക്നിക് പിന്തുടരാമെന്നും ആരോഗ്യ വിദഗ്ധര് പറയുന്നു. 45 ഡിഗ്രി കോണില് ടൂത്ത് ബ്രഷ് പിടിച്ച് പല്ലുകള് വൃത്താകൃതിയില് 15 മുതല് 20 മിനിറ്റ് സൗമ്യമായി ബ്രഷ് ചെയ്യുന്നു രീതിയാണ് ബാസ് ടെക്നിക്.
