ലോകത്തെവിടെ മലയാളിയുടെ ഹോട്ടലുണ്ടെങ്കിലും അവിടെ കൈപ്പുണ്യമുള്ള ഒരു മലബാര് ഷെഫ് ഉണ്ടാകും എന്നു പറയാറുണ്ട്. കാസര്കോട്ടെയും കണ്ണൂരിലെയും കോഴിക്കോട്ടയും മലപ്പുറത്തെയും ആ കൈപ്പുണ്യമാണ് അതതു പ്രദേശങ്ങളില്നിന്നുള്ളവര് പങ്കുവയ്ക്കുന്നത്. വയ്ക്കുന്നവന് സ്നേഹം ചേര്ക്കുമ്പോള് കഴിക്കുന്നവന്റെ മനസ്സുനിറയും എന്നത് അന്വര്ഥമാവുകയാണ് ഈ പുസ്തകത്താളുകളില്. ഇതിലെ കൊതിയൂറും വിഭവങ്ങള് നിങ്ങളുടെ അടുക്കളയെ രുചിയുടെ സ്വര്ഗലോകമാക്കിത്തിര്ക്കും, തീര്ച്ച. ‘മലബാര് ഷെഫ്’. ടി അജീഷ്. മനോരമ ബുക്സ്. വില 161 രൂപ.
