ഉപയോക്താക്കള്‍ക്കായി സൂപ്പര്‍ ഫീച്ചറുകളുമായി വാട്സ്ആപ്പ്. സ്റ്റിക്കറുകള്‍ അയക്കുമ്പോള്‍ ശബ്ദവും ചേര്‍ക്കാന്‍ സാധിക്കുന്ന സൗണ്ട് സ്റ്റിക്കര്‍ ഫീച്ചര്‍ വികസിപ്പിക്കുകയാണ് വാട്സ്ആപ്പ്. പുതിയ ഫീച്ചറിലൂടെ ചാറ്റില്‍ ഷെയര്‍ ചെയ്യുന്ന സ്റ്റിക്കറുകളില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ അതില്‍ നിന്ന് ശബ്ദം കേള്‍ക്കാന്‍ സാധിക്കും. ആവശ്യമെങ്കില്‍ ഒന്നിലധികം തവണയും ഇതിലൂടെ ശബ്ദം പ്ലേ ചെയ്യാന്‍ കഴിഞ്ഞേക്കും. ഇതിനുപുറമെ, നിശ്ചിത തീയതിയിലും സമയത്തും സന്ദേശങ്ങള്‍ അയക്കുന്നതിനായി ഷെഡ്യൂള്‍ ചെയ്യാന്‍ ഉപയോക്താക്കളെ അനുവദിക്കുന്ന ഒരു പുതിയ ഫീച്ചര്‍ വാട്സ്ആപ്പ് പരീക്ഷിക്കുന്നുണ്ട്. ഇതിലൂടെ ടെക്സ്റ്റ് സന്ദേശങ്ങള്‍, ലിങ്കുകള്‍, ഫോട്ടോകള്‍, വിഡിയോകള്‍ എന്നിവ മുന്‍കൂട്ടി നിശ്ചയിച്ച സമയത്ത് അയക്കാന്‍ സാധിക്കും. 10 മിനിറ്റ് മുതല്‍ രണ്ട് ആഴ്ച വരെയുള്ള സമയം ഇതിനായി തെരഞ്ഞെടുക്കാം. ആപ്പ് ഓഫ്ലൈന് ആയിരുന്നാല്‍ പോലും വാട്സാപ്പ് കൃത്യസമയത്ത് സന്ദേശം അയക്കും.
