ദുല്‍ഖറിനെ നായകനാക്കി നഹാസ് ഹിദായത്ത് സംവിധാനം ചെയ്ത ബിഗ് ബഡ്ജറ്റ് ഫാന്റസി ത്രില്ലര്‍ ‘ഐ ആം ഗെയിമി’ന്റെ വീഡിയോ ഗാനം റിലീസ് ചെയ്തു. ദുല്‍ഖര്‍ പാടിയ ലൂസര്‍ ഗാനം ആണ് പുറത്തുവന്നിരിക്കുന്നത്. ജേക്സ് ബിജോയ് സംഗീതം ഒരുക്കിയ ഗാനത്തിന് വരികള്‍ എഴുതിയത് സുഹൈല്‍ കോയ ആണ്. സെപ്റ്റംബര്‍ മൂന്നിന് ആഗോള റിലീസായി എത്തിയ പടം കൂടിയാണ് ഐ ആം ഗെയിം. സജീര്‍ ബാബ, ഇസ്മായില്‍ അബൂബക്കര്‍, ബിലാല്‍ മൊയ്ദു എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ആക്ഷന്‍, പ്രണയം, വൈകാരിക രംഗങ്ങള്‍ എന്നിവയിലെല്ലാം കയ്യടി നേടുന്ന ദുല്‍ഖര്‍ സല്മാന്, കരിയറിലെ ഏറ്റവും സ്റ്റൈലിഷ് ആയ ഡാന്‍ എന്ന് പേരുള്ള കഥാപാത്രത്തെയാണ് ഈ ചിത്രത്തില്‍ അവതരിപ്പിച്ചത്.
‘ഐ ആം ഗെയിം’ ചിത്രത്തിലെ വീഡിയോ ഗാനം
