ഹിന്ദു ഐക്യവേദി നേതാവ് കെ.പി. ശശികലക്കെതിരെ നെടുമ്പാശ്ശേരി പൊലീസ് സ്റ്റേഷനിൽ പരാതി. നെടുമ്പാശ്ശേരിയിൽ കാർ അപകടത്തിൽ മരിച്ചവർക്കെതിരെ സോഷ്യൽ മീഡിയയിലൂടെ അപകീർത്തിപ്പെടുത്തിയെന്നാണ് ആലുവയിലെ സിപിഐ നേതാവ് ഷിഹാബ് പറേലിയുടെ പരാതി. നെടുമ്പാശ്ശേരിയിൽ മിനി കൂപ്പർ കാറിടിച്ച് മരണപ്പെട്ട ഗോപികയുടെ കുടുംബത്തിനെതിരെ മാനനഷ്ട കേസ് ഫയൽ ചെയ്യുമെന്ന് ശശികല നേരത്തെ പറഞ്ഞിരുന്നു. ശശികല ഫോണിൽ വിളിച്ചതായി കുടുംബവും ആരോപിച്ചു. ജോലി കഴിഞ്ഞ് താമസസ്ഥലത്തേക്ക് മടങ്ങുന്നതിനിടയിലുണ്ടായ ദാരുണമായ അപകടത്തെ വർഗീയവൽക്കരിക്കാനും പെൺകുട്ടികളുടെ സ്വഭാവഹത്യ നടത്താനുമാണ് ശശികല ശ്രമിക്കുന്നതെന്ന് ഗോപികയുടെ കുടുംബം ആരോപിച്ചു.
ഹിന്ദു ഐക്യവേദി നേതാവ് കെ.പി. ശശികലക്കെതിരെ പരാതി
