പെരിന്തൽമണ്ണ വേങ്ങൂരിൽ ജപ്തി നടപടിക്കെത്തിയ അഭിഭാഷക കമ്മിഷനെ ഭീഷണിപ്പെടുത്തിയ കേസുമായി ബന്ധപ്പെട്ട് നജീബ് കാന്തപുരം എംഎൽഎക്കെതിരെ മേലാറ്റൂർ പൊലീസ് കേസ് എടുത്തു. കണ്ടാലറിയാവുന്ന നാല് പേരെയും കേസിൽ പ്രതിചേർത്തിട്ടുണ്ട്. മഞ്ചേരി ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതിയുടെ നിർദേശപ്രകാരമാണ് പൊലീസ് കേസെടുത്തത്. എംഎൽഎ സമർപ്പിച്ച മാപ്പപേക്ഷയിൽ മഞ്ചേരി ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി നാളെ വിധി പറയും. പെരിന്തൽമണ്ണ വേങ്ങൂരിലെ വീട്ടിൽ കോടതി ഉത്തരവുപ്രകാരം ജപ്തിനടപടിക്കെത്തിയപ്പോൾ എംഎൽഎ മോശമായി പെരുമാറുകയും കൃത്യനിർവഹണം തടസ്സപ്പെടുത്തി തിരിച്ചയക്കുകയും ചെയ്തതെന്നാണ് അഭിഭാഷക കമ്മിഷണർ കോടതിയിൽ നൽകിയ പരാതിയിൽ ആരോപിക്കുന്നത്.
നജീബ് കാന്തപുരം എംഎൽഎക്കെതിരെ കേസെടുത്ത് പൊലീസ്
