ദുല്‍ഖര്‍ സല്‍മാനെ നായകനാക്കി പവന് സാദിനേനി സംവിധാനം ചെയ്യുന്ന പുതിയ തെലുങ്ക് ചിത്രം ‘ആകാശംലോ ഒക താര’ യുടെ ടീസര്‍ പുറത്ത്. നവംബര്‍ 20ന് ചിത്രം പാന്‍ ഇന്ത്യന്‍ റിലീസായാണ് പ്രദര്‍ശനത്തിനെത്തുന്നത്. പുതുമുഖം സാത്വിക വീരവല്ലിയാണ് നായികാ വേഷം ചെയ്തിരിക്കുന്നത്. സമൂഹം കല്പ്പിച്ചു നല്കിയ ജീവിതത്തിന്റെ, സ്വപ്നങ്ങളുടെ അതിര്‍വരമ്പുകള്‍ എല്ലാം ഭേദിച്ചു കൊണ്ട് തന്റെ ലക്ഷ്യത്തിനായി മുന്നേറുന്ന കല്പന (സാത്വിക)യുടെയും അതിനായി കൈ, മെയ് മറന്ന് അവള്‍ക്കൊപ്പം നില്ക്കുന്ന കൃഷ്ണ (ദുല്‍ഖര്‍)യുടേയും കഥയാണ് ചിത്രം പറയുന്നത്. ശ്രുതി ഹാസന് ആണ് മറ്റൊരു കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. മുരളി ശര്‍മ, സ്വാസിക എന്നിവരും താരനിരയിലുണ്ട്. ജി.വി പ്രകാശ് കുമാര്‍ ആണ് സംഗീതം.
