പ്രീപെയ്ഡ് ഉപഭോക്താക്കള്‍ക്കായി ഫാമിലി പ്ലാന്‍ അവതരിപ്പിച്ച് വോഡഫോണ്‍ ഐഡിയ (വി). വി ആപ്പ് വഴി കുടുംബാംഗങ്ങളെ ഉള്‍പ്പെടുത്തി ഗ്രൂപ്പ് രൂപീകരിക്കാനും ഡാറ്റ പങ്കിടാനും റീചാര്‍ജുകളില്‍ 10 ശതമാനംവരെ കിഴിവ് നേടാനും സൗകര്യമൊരുക്കുന്നതാണ് പദ്ധതി. രാജ്യത്തിന്റെ ഏത് ഭാഗത്തുനിന്നും ആക്ടീവായ എല്ലാ വി പ്രീപെയ്ഡ് ഉപഭോക്താക്കള്‍ക്കും വി ആപ്പ് വഴി ഫാമിലി ഗ്രൂപ്പ് രൂപീകരിക്കാം. പരമാവധി നാല് അംഗങ്ങളെ ഉള്‍പ്പെടുത്താവുന്ന ഗ്രൂപ്പില്‍ ഒരാള്‍ പ്രൈമറി അംഗവും മറ്റ് മൂന്ന് പേര് സെക്കന്‍ഡറി അംഗങ്ങളുമായിരിക്കും. സ്വന്തം പ്രീപെയ്ഡ് പ്ലാനും വാലിഡിറ്റിയും നിലനിര്‍ത്തി തന്നെ കുടുംബത്തിലെ മറ്റൊരു അംഗത്തിന് ഡാറ്റ തീര്‍ന്നുപോയാല്‍ അധിക റീചാര്‍ജ് ചെയ്യാതെ തന്നെ 500 എംബി ഡാറ്റ കൈമാറാന്‍ സാധിക്കും.
