ഇന്ത്യയിലേക്കുള്ള സ്വര്‍ണ ഇറക്കുമതിയില്‍ വന്‍ ഇടിവ്. സെപ്റ്റംബറില്‍ ഇറക്കുമതി മൂല്യം മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 81.27% കുറഞ്ഞ് 180 കോടി ഡോളറായി ചുരുങ്ങി. തുടര്‍ച്ചയായ രണ്ടാം മാസമാണ് സ്വര്‍ണ ഇറക്കുമതിയില്‍ ഇത്രയും വലിയ കുറവുണ്ടാകുന്നത്. കേന്ദ്ര വാണിജ്യ മന്ത്രാലയം ഒക്ടോബര്‍ 15ന് പുറത്തുവിട്ട കണക്കുകളിലാണ് ഈ വിവരമുള്ളത്. വെള്ളി ഇറക്കുമതിയും തുടര്‍ച്ചയായ രണ്ടാം മാസം ഇടിഞ്ഞു. സെപ്റ്റംബറില്‍ മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 49.11% കുറഞ്ഞ് 66.51 കോടി ഡോളറായി. സ്വര്‍ണം ഉള്‍പ്പെടെയുള്ള വിലയേറിയ ലോഹങ്ങളുടെ ഇറക്കുമതിത്തീരുവ മേയ് 13 മുതല്‍ 6 ശതമാനത്തില്‍നിന്ന് 15 ശതമാനമായി ഉയര്‍ത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഇടിവ് രേഖപ്പെടുത്തിയത്. 2026-27 സാമ്പത്തിക വര്‍ഷത്തെ ഏപ്രില്‍ മുതല്‍ സെപ്റ്റംബര്‍ വരെയുള്ള കാലയളവില്‍ സ്വര്‍ണ ഇറക്കുമതി മൂല്യം 27.32% ഇടിഞ്ഞ് 1,927 കോടി ഡോളറായി. വെള്ളി ഇറക്കുമതി 25.17% കുറഞ്ഞ് 240 കോടി ഡോളറിലെത്തി.
