Your paragraph text 32

മണ്ഡല-മകരവിളക്ക് തീർത്ഥാടന മുന്നൊരുക്കങ്ങളുടെ അവലോകനത്തിനായി മുഖ്യമന്ത്രി വി.ഡി സതീശൻ്റെ അധ്യക്ഷതയിൽ വിവിധ വകുപ്പ് ഉദ്യോഗസ്ഥരുടെയും ദേവസ്വം ബോർഡ് പ്രതിനിധികളുടെയും അവലോകന യോഗം തുടരുന്നു.

‎
വഖഫ് ബോർഡ് പുനഃസംഘടിപ്പിച്ചു. 9 അംഗങ്ങളാണ് പുതിയ ബോർഡിൽ ഉള്ളത്. എം. സി മായിൻ ഹാജിയാണ് പുതിയ വഖഫ് ബോർഡ് ചെയർമാൻ. എംഎൽഎമാരുടെ പ്രതിനിധിയായി കുറുക്കോളി മൊയ്തീൻ, മുസ്‌തഫൽ ഫൈസി, തൊടിയൂർ മുഹമ്മദ്‍കുഞ്ഞ് മൗലവി തുടങ്ങിയവർ വഖഫ് ബോർഡിലുണ്ട്.

 

‎കേന്ദ്രമന്ത്രി സുരേഷ് ഗോപി കോട്ടയം റെയിൽവേ സ്റ്റേഷൻ സന്ദർശിച്ചു. ശബരിമല തീർത്ഥാടനുമായി ബന്ധപ്പെട്ട് ഈ വർഷം കൂടുതൽ തീർത്ഥാടകർ എത്താൻ സാധ്യതയുണ്ടെന്നും അതിന്റെ അടിസ്ഥാനത്തിൽ സൗകര്യങ്ങൾ വിലയിരുത്താൻ കേന്ദ്ര റെയിൽവേ മന്ത്രിയുടെ നിർദേശപ്രകാരമാണ് സന്ദർശനമെന്നും സുരേഷ് ഗോപി പറഞ്ഞു.

‎

‎നെടുമ്പാശ്ശേരിയിൽ ഉണ്ടായ വാഹനാപകടവുമായി ബന്ധപ്പെട്ട ആരോപണത്തിൽ ഡെപ്യൂട്ടി സ്പീക്കർ ഷാനിമോൾ ഉസ്മാന്‍റെ പരാതിയിൽ ഡിവൈഎഫ്ഐ ആലപ്പുഴ ജില്ലാ സെക്രട്ടറി ജെയിംസ് സാമുവൽ, റിപ്പോർട്ടർ ചാനലിലെ മാധ്യമപ്രവർത്തകൻ എന്നിവർക്കെതിരെ കേസെടുത്ത് പൊലീസ്.

‎

‎പിണറായിയുടെ ധാ‍ർഷ്ട്യം പാർട്ടിയെ തളർത്തിയെന്ന് സിപിഎം കൊല്ലം വിശാലജില്ലാകമ്മിറ്റിയിൽ വിമർശനം. പിണറായിയുടെ ഏകപക്ഷീയ നിലപാടുകൾ തിരുത്താൻ പാർട്ടിക്ക് കഴിഞ്ഞില്ലെന്നും കമ്മിറ്റിയിൽ അംഗങ്ങൾ വിമർശിച്ചു. അതേസമയം സംസ്ഥാനസെക്രട്ടറി എം വി ഗോവിന്ദന് ഔചിത്യ ബോധമില്ലെന്നും വിമർശനുണ്ടായി.

‎

‎വഖഫ് ബോർഡ് പുന:സംഘടനയിൽ സർക്കാരിന് വിമർശനം. കേരളത്തിലെ വഖഫ് സ്വത്തുക്കളുടെ ഭൂരിഭാഗവും നിയന്ത്രിക്കുന്നത് ഇരു സമസ്തകളുമാണെന്നും എന്നിട്ടും ഇരു സമസ്തകളിൽ നിന്നും പുതിയ ബോർഡിൽ പ്രതിനിധികളില്ലെന്നും എസ്‍വൈഎസ് സംസ്ഥാന ജനറൽ സെക്രട്ടറി റഹ്മത്തുള്ള സഖാഫി എളമരം വ്യക്തമാക്കി.

‎

‎കോടതി നിർദേശ പ്രകാരമാണ് വഖഫ് ബോർഡ്‌ പുനസംഘടിപ്പിച്ചതെന്ന് വഖഫ് മന്ത്രി എൻ ഷംസുദ്ധീൻ. മുൻ സർക്കാരിന്‍റെ നിയമനങ്ങളിൽ പ്രശ്നങ്ങളുണ്ടായിരുന്നു. കോടതിയിൽ മൂന്ന് കേസുകളുമുണ്ടായി. അതിലാണ് സർക്കാർ പുനസംഘടന നടത്തണമെന്ന നിർദേശം വന്നത്.
‎

‎ചീഫ് ജസ്റ്റിസിന് എതിരായ സോഷ്യൽ മീഡിയ പോസ്റ്റിൽ കെപിസിസി അധ്യക്ഷന് വക്കീൽ നോട്ടീസ്. സുപ്രീംകോടതി ബാർ അസോസിയേഷൻ ജോയിന്‍റ് സെക്രട്ടറിയാണ് വക്കീൽ നോട്ടീസ് അയച്ചത്. ഏഴ് ദിവസത്തിനകം മറുപടിയും പരസ്യ മാപ്പും പറയണമെന്നാണ് ആവശ്യം.

 

‎സർക്കാർ പുനഃസംഘടിപ്പിച്ച വഖഫ് ബോർഡിൽ ജമാഅത്തെ ഇസ്ലാമി പ്രതിനിധിയെയും ഉൾപ്പെടുത്തി. മലപ്പുറം ജില്ലയിലെ മേലാറ്റൂർ പഞ്ചായത്ത് അംഗം ജസീം സബാഹിനെയാണ് ഉൾപ്പെടുത്തിയത്. യുഡിഎഫ് പിന്തുണയിൽ സ്വതന്ത്രനായി വിജയിച്ച സബാഹ് വെൽഫെയർ പാർട്ടി അംഗമാണ്.

‎

‎സർക്കാരിൻ്റെത് ഇരട്ട നീതിയെന്ന് ആർ ശ്രീലേഖ. പ്രധാനമന്ത്രിയെ അധിക്ഷേപിച്ചാൽ അത് മാനനഷ്ട കേസും രാഹുൽ ഗാന്ധിയെക്കുറിച്ച് പറഞ്ഞാൽ അത് കലാപാഹ്വാന കേസുമാണെന്ന് ശ്രീലേഖ പറഞ്ഞു. രാഹുൽ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമർശത്തിൽ രജിസ്റ്റർ ചെയ്ത കേസിൽ പ്രതികരിക്കുകയായിരുന്നു ആർ ശ്രീലേഖ.

‎

‎തൃശ്ശൂർ പൂരം അട്ടിമറിയുമായി ബന്ധപ്പെട്ട അന്വേഷണം മൂന്നര വർഷം പിന്നിട്ടിട്ടും എങ്ങുമെത്തിയില്ല. സംഭവത്തിൽ ഏഴുപേരെ പ്രതി ചേർത്ത് പ്രത്യേക അന്വേഷണ സംഘം ക്രൈംബ്രാഞ്ച് മേധാവിക്ക് റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്. ആറുമാസം പിന്നിട്ടിട്ടും ഈ അന്വേഷണ റിപ്പോർട്ടിൽ ഇതുവരെ തുടർനടപടികളൊന്നും സ്വീകരിച്ചിട്ടില്ല.

‎

‎ചിറയിൻകീഴിൽ കെപിസിസി സമിതിക്ക് മുന്നിൽ എംഎൽഎ രമ്യാ ഹരിദാസ് ഇതുവരെ ഹാജരായിട്ടില്ല. പ്രശ്നപരിഹാരത്തിനായി പാർട്ടി നിയോഗിച്ച നാലംഗ സമിതിക്ക് മുന്നിലാണ് എംഎൽഎ എത്താതിരിക്കുന്നത്.

‎

‎നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടത്തിൽ പ്രതിക്ക് പരമാവധി ശിക്ഷ ഉറപ്പാക്കാൻ പൊലീസ് എല്ലാ കാര്യങ്ങളും ചെയ്യുന്നുണ്ടെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. സർക്കാർ ശക്തമായ നടപടിയാണ് എടുക്കുന്നത്. ഇത്തരം കാര്യങ്ങളിൽ രാഷ്ട്രീയം കലർത്തരുതെന്നും അനാവശ്യ പ്രചരണങ്ങൾ നടത്തരുതെന്നും ചെന്നിത്തല ആവശ്യപ്പെട്ടു
‎

‎

‎മാസപ്പടി കേസിൽ പിണറായി വിജയന് അനുകൂലമായ നിലപാട് സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ സ്വീകരിച്ചതിൽ പരോക്ഷമായി അമർഷം പ്രകടിപ്പിച്ച് കോൺഗ്രസ് നേതാവ് സി ആർ മഹേഷ് എംഎൽഎ. ഗോഡ് ഫാദർ സിനിമയിലെ എൻ എൻ പിള്ളയുടെ കഥാപാത്രമായ അഞ്ഞൂറാൻ്റെ വീഡിയോ പങ്കുവെച്ചാണ് സി ആർ മഹേഷ് അമർഷം അറിയിച്ചത്.

‎

‎പാലക്കാട് ചെത്തല്ലൂരിൽ നിർമ്മാണത്തിലിരുന്ന വീടിന്റെ ചുമരുകളിൽ സ്ഥാപിച്ച ലക്ഷക്കണക്കിന് രൂപയുടെ ഇലക്ട്രിക് വയറുകൾ മോഷ്ടിച്ചു. തച്ചനാട്ടുകര കൊടക്കാട് നാലകത്തുംപ്പുറം കളരിക്കൽ സുധാകരന്റെ വീട്ടിലാണ് മോഷണം നടന്നത്.

‎

 

‎പ്രശസ്ത തമിഴ് സംഗീത സംവിധായകനും ഗായകനുമായ ദേവ (76) അന്തരിച്ചു. വാർധകൃസഹജമായ അസുഖങ്ങളെ തുടർന്ന് ചെന്നൈ മൈലാപ്പൂരിൽ ആയിരുന്നു അന്ത്യം. തമിഴ്, കന്നഡ, മലയാളം, തെലുങ്ക് ഭാഷകളിലായി നാനൂറിലധികം ചിത്രങ്ങൾക്ക് അദ്ദേഹം സംഗീതം നൽകിയിട്ടുണ്ട്.

‎

‎രാജ്യത്ത് വ്യാപകമായി തുടരുന്ന എസ്‌ഐആർ വിരുദ്ധ പ്രതിഷേധങ്ങൾക്കിടയിൽ പാർട്ടി എംപിമാരുടെ നിർണായക യോഗം വിളിച്ച് ഡിഎംകെ. പാർട്ടി അധ്യക്ഷനും മുൻ മുഖ്യമന്ത്രിയുമായ എം കെ സ്റ്റാലിന്‍റെ നേതൃത്വത്തിലാണ് ചെന്നൈയിൽ യോഗം ചേരുന്നത്.

‎

‎മോദി സർക്കാരിനെ വിമർശിച്ച് പ്രകാശ് രാജ്. എല്ലാ വീട്ടിലും ത്രിവർണം എന്ന് പ്രചാരണം നടത്തിയവർ ഇപ്പോൾ ത്രിവർണ പതാകയെ ഭയക്കുന്നു. ത്രിവർണ്ണ പതാകയുമായി എത്തിയവരെ കസ്റ്റഡിയിലെടുക്കുന്നു. ഇത് പാടില്ല. ഭരണം ജനവിരുദ്ധമായാൽ ജനങ്ങൾ ഭരണമാറ്റത്തിന് ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു.

‎

‎നിതീഷ് കുമാറിന്റെ രാഷ്ട്രീയ നേട്ടങ്ങൾക്കായി ഒമ്പത് കൊലപാതകങ്ങൾ നടത്തിയിട്ടുണ്ടെന്ന് ജെഡിയു നേതാവും എംഎൽഎയുമായ അനന്ത് സിംഗ് വെളിപ്പെടുത്തിയത് വിവാദത്തിന് ഇടയാക്കി. സംഭവത്തിൽ കോൺഗ്രസും ആർ.ജെ.ഡിയും സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ടു.

‎

 

‎ദില്ലി പൊലീസ് സാധാരണ പൗരന്മാരോട് ക്രിമിനലുകളോട് എന്നപോലെ പെരുമാറുകയാണെന്ന് ഓൾ ഇന്ത്യ സ്റ്റുഡൻ്റ്സ് അസോസിയേഷൻ (ഐസ) ദേശീയ പ്രസിഡൻ്റ് നേഹ ബോറ ആരോപിച്ചു. തടവിലാക്കപ്പെട്ടവരെ രാത്രി മുഴുവൻ കസ്റ്റഡിയിൽ വെക്കുകയും അടുത്ത ദിവസം രാവിലെയോ വൈകുന്നേരമോ മാത്രമാണ് മോചിപ്പിക്കുന്നതെന്നും നേഹ ബോറ പറഞ്ഞു.

‎

 

‎ഇന്ത്യയിൽ അതിവേഗ സാറ്റലൈറ്റ് ഇന്‍റർനെറ്റ് സേവനങ്ങൾ നൽകാൻ പൂർണ്ണ സജ്ജമാണെന്ന് പ്രഖ്യാപിച്ച് ഇലോൺ മസ്കിന്‍റെ ഉടമസ്ഥതയിലുള്ള സ്റ്റാർലിങ്ക്. ഇന്ത്യയിലെ ഇന്‍റർനെറ്റ് ട്രാഫിക് കൈകാര്യം ചെയ്യുന്നതിനായി പ്രത്യേക സംവിധാനങ്ങളും ഗേറ്റ്‌വേകളും മറ്റ് അടിസ്ഥാന സൗകര്യങ്ങളും വികസിപ്പിച്ചെടുത്തിട്ടുണ്ടെന്ന് എക്സ് പോസ്റ്റിലൂടെ കമ്പനി അറിയിച്ചു.

‎

‎തിരഞ്ഞെടുത്ത യുപിഐ ഇടപാടുകൾക്ക് മർച്ചന്റ് ഡിസ്‍കൌണ്ട് റേറ്റ് (എംഡിആർ) ഏർപ്പെടുത്താനുള്ള തീരുമാനം ദീപാവലിക്ക് ശേഷം നടപ്പാക്കും. വ്യാപാരികളുടെ അഭ്യർഥന പരിഗണിച്ചാണ് നടപടി. 2026 ഒക്ടോബർ 15ന് പ്രാബല്യത്തിൽ വരേണ്ടിയിരുന്ന പുതിയ നിരക്കുകൾ നവംബർ രണ്ടാം വാരത്തോടെ നടപ്പാക്കാനാണ് നീക്കം.

‎

‎അന്താരാഷ്ട്ര നാണയ നിധിയിൽ നിന്ന് (ഐഎംഎഫ്) പുതിയ വായ്പയ്ക്കായി കാത്തുനിൽക്കുന്നതിനിടയിലും, 2027ലെ ഐഎംഎഫിന്‍റെയും ലോകബാങ്ക് ഗ്രൂപ്പിന്‍റെയും ഗവർണർമാരുടെ ബോർഡ് അധ്യക്ഷപദവി പാകിസ്ഥാന്. ലോകബാങ്ക്-ഐഎംഎഫ് വാർഷിക യോഗത്തിലാണ് പാകിസ്ഥാനെ തരഞ്ഞെടുത്തതായി പ്രഖ്യാപിച്ചത്.

‎

‎യുഎസ് ദേശീയ താൽപ്പര്യം മുൻനിർത്തി ‘സാങ്ഷനിങ് റഷ്യ ആൻഡ് ഇറാൻ ആക്ട് ഓഫ് 2026’ പ്രകാരമുള്ള ഉപരോധങ്ങളും നിയന്ത്രണങ്ങളും തീരുവകളും യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് ഒഴിവാക്കി. ഗ്രഹാം നിയമപ്രകാരമുള്ള ഉപരോധങ്ങളും തീരുവകളുമാണ് താൻ ഒഴിവാക്കുന്നതെന്ന് ട്രംപ് വ്യക്തമാക്കി.

‎

‎ഇസ്രയേൽ ആസ്ഥാനമായി പ്രവർത്തിക്കുന്ന പരസ്യ ഏജൻസി ഓൺലൈൻ പരസ്യങ്ങൾ ഉപയോഗിച്ച് ഇൻ്റർനെറ്റ് ഉപയോക്താക്കളെ രഹസ്യമായി നിരീക്ഷിച്ചെന്ന് റിപ്പോർട്ട്. പലരെയും നിരീക്ഷിച്ച ഡിസ്‌കവർ ടെക് എന്ന കമ്പനി, ഇലക്ട്രോണിക് ഉപകരണങ്ങൾ ഹാക്ക് ചെയ്‌തതായും രണ്ട് ഗവേഷണ സംഘങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

‎

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *