പുതുമുഖ ബാലതാരം ആദി കേശവയെ പ്രധാന കഥാപാത്രമാക്കി അജിത് പൂജപ്പുര കഥ, തിരക്കഥ, സംഭാഷണം, സംവിധാനം ചെയ്യുന്ന ‘സിദ്ധു’ എന്ന ചിത്രത്തിന്റെ ഒഫീഷ്യല് ട്രെയിലര് റിലീസായി. സമകാലിക സമൂഹത്തില് ഏറെ ചര്ച്ച ചെയ്യപ്പെടുന്ന വിഷയങ്ങള് കോര്ത്തിണക്കി, ഒരു സ്കൂള് വിദ്യാര്ത്ഥിയായ ‘സിദ്ധു’വിന്റെ ജീവിതത്തിലൂടെയാണ് കഥ പുരോഗമിക്കുന്നത്. ഏറെ വ്യത്യസ്തമായ ഒരു കഥാപാത്രത്തെയാണ് ജാഫര് ഇടുക്കി അവതരിപ്പിക്കുന്നത്. കൂടാതെ, ജസ്റ്റിസ് പഞ്ചാപകേശന് ജഡ്ജിയുടെ വേഷത്തില് തന്നെ അഭിനയിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ബാലതാരം ഷിയാരാ ഫാത്തിമ, സിറിയക് ആലഞ്ചേരി, ജോയ് മാത്യു, ബാലാജി ശര്മ്മ, അരിസ്റ്റോ സുരേഷ്, സാബു തിരുവല്ല, ദിലീപ് ഖാന്, ഷൈന് അനിരുദ്ധന്, നഗരൂര് ഷാ, തമ്പാനൂര് ഷെരീഫ്, ഡോ. രജിത്കുമാര്, ദീപക്, ട്വിങ്കിള്, സനല്, ഗിരീഷ് ചന്ദ്രബാബു തുടങ്ങിയ നിരവധി താരങ്ങള് അണിനിരക്കുന്ന ചിത്രമാണിത്.
