ഇന്ത്യന് വിപണിയില് 25 ലക്ഷം യൂണിറ്റുകള് വിറ്റഴിച്ച് ടിവിഎസിന്റെ എന്ടോര്ക്ക്. ഇതില് അവസാന അഞ്ച് ലക്ഷം യൂണിറ്റുകള് വിറ്റഴിച്ചത് വെറും 15 മാസത്തിനുള്ളിലാണ്. പുറത്തിറങ്ങി എട്ടര വര്ഷത്തിനുള്ളിലാണ് ഈ നേട്ടം. ഇക്കഴിഞ്ഞ ഓഗസ്റ്റില് ടിവിഎസ് 40,256 എന്ടോര്ക്ക് സ്കൂട്ടറുകളാണ് ഡീലര്മാര്ക്ക് വിതരണം ചെയ്തത്. ആദ്യ 10 ലക്ഷം യൂണിറ്റുകളുടെ വില്പനയ്ക്ക് 51 മാസവും 20 ലക്ഷം യൂണിറ്റിലേക്കെത്താന് പിന്നീട് 36 മാസവും 25 ലക്ഷത്തിലേക്ക് വെറും 15 മാസവുമാണ് എടുത്തത്. 2026 ഏപ്രില് മുതല് ഓഗസ്റ്റ് വരെയുള്ള അഞ്ച് മാസങ്ങളില് എന്ടോര്ക്ക് 125, എന്ടോര്ക്ക് 150 മോഡലുകളുടെ സംയുക്ത വില്പന 1,84,475 യൂണിറ്റായിരുന്നു. മുന്വര്ഷത്തെ സമാനകാലയളവിലെ 1,30,023 യൂണിറ്റിനെ അപേക്ഷിച്ച് 42 ശതമാനം വളര്ച്ച. ജൂപ്പിറ്റര് കഴിഞ്ഞാല് ഏറ്റവും കൂടുതല് വില്ക്കുന്ന സ്കൂട്ടര് ബ്രാന്ഡാണ് എന്ടോര്ക്ക്. ടിവിഎസിന്റെ ഇലക്ട്രിക് സ്കൂട്ടറുകളുടെ മൊത്തം റീട്ടെയില് വില്പന ജൂണില് 10 ലക്ഷം യൂണിറ്റ് കടന്നിരുന്നു.
