പിണറായിയുടെ ധാർഷ്ട്യം പാർട്ടിയെ തളർത്തിയെന്ന് സിപിഎം കൊല്ലം വിശാലജില്ലാകമ്മിറ്റിയിൽ വിമർശനം. ഇത് പാർട്ടിയെയും സർക്കാരിനെയും ജനങ്ങളിൽ നിന്ന് അകറ്റി, പാർട്ടിക്ക് മുകളിലേക്ക് പിണറായി പോയി, പിണറായി വിജയനും മകൾ വീണയും പാർട്ടിക്ക് അവമതിപ്പുണ്ടാക്കി, ഇഎംഎസും എകെജിയും മക്കൾക്ക് വേണ്ടി പാർട്ടിയെ ഉപയോഗിച്ചിട്ടില്ല, പിണറായിയുടെ ഏകപക്ഷീയ നിലപാടുകൾ തിരുത്താൻ പാർട്ടിക്ക് കഴിഞ്ഞില്ലെന്നും കമ്മിറ്റിയിൽ അംഗങ്ങൾ വിമർശിച്ചു. അതേസമയം സംസ്ഥാനസെക്രട്ടറി എം വി ഗോവിന്ദന് ഔചിത്യ ബോധമില്ലെന്നും വിമർശനുണ്ടായി. സെക്രട്ടറിയുടെ തെറ്റായ നിലപാടുകൾ തെരെഞ്ഞെടുപ്പ് പരാജയത്തിന് കാരണമായെന്നും പ്രതിനിധികൾ കുറ്റപ്പെടുത്തി.
സിപിഎം കൊല്ലം ജില്ലാ കമ്മിറ്റിയിൽ സംസ്ഥാന നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനം
