Your paragraph text 40

ശിശുമരണങ്ങളിൽ ആരോഗ്യസംവിധാനങ്ങളിലെ പോരായ്മകൾ നേരിട്ട് വിലയിരുത്താൻ ആരോഗ്യ മന്ത്രി കെ മുരളീധരൻ അട്ടപ്പാടിയിലെത്തി. പല ഡോക്ടർമാർക്കും അട്ടപ്പാടിയിലേക്ക് വരാൻ മടിയെങ്കിലും കൂടുതൽ പേരെ ഉടൻ നിയമിക്കുമെന്ന് മന്ത്രി പറഞ്ഞു.  ആരോഗ്യവകുപ്പിലെ വിദഗ്ധ ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി സ്ഥിതിഗതികൾ പരിശോധിച്ചു.
‎
‎ശിശുമരണങ്ങൾ വർധിക്കുന്നതിൽ പ്രതിഷേധിച്ച് എൽഡിഎഫ് അട്ടപ്പാടിയിൽ കരിദിനം ആചരിച്ചു.    ഡിവൈഎഫ്ഐ അട്ടപ്പാടി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ബ്ലോക്ക് പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ചും നടത്തി.
‎
‎സംസ്ഥാനത്ത് ലോഡ് ഷെഡിംഗ് ഒഴിവാക്കാനുളള ശ്രമമാണ് നടക്കുന്നതെന്ന് വൈദ്യുത മന്ത്രി സണ്ണി ജോസഫ്. കിട്ടാവുന്നിടത്ത് നിന്നെല്ലാം വൈദ്യുതി വാങ്ങാനാണ് ശ്രമം. ദില്ലിയിൽ തണുപ്പ് കാലമാകുമ്പോൾ വൈദ്യുതി ഉപയോഗം കുറയും. ഇതോടെ കേരളത്തിൽ വൈദ്യുതി കിട്ടാനുള്ള സാധ്യത കൂടും. മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടിട്ടുണ്ടെന്നും സണ്ണി ജോസഫ് പറഞ്ഞു.
‎
‎സെക്രട്ടറിയേറ്റ് മെയിൻ ഗേറ്റ് ഭാഗത്ത് പ്രതിഷേധ ജാഥ നടത്തിയതിന് എൽപിഎസ്ടി റാങ്ക് ഹോൾഡേഴ്സിനെതിരെ കേസ്. സമര സമിതി നേതാവ് വളർമതിയാണ് ഒന്നാം പ്രതി. തിരിച്ചറിഞ്ഞ 8 പേർക്കെതിരെയും കണ്ടാലറിയാവുന്ന 50 പേർക്കെതിരെയുമാണ് കേസ്.
‎
‎എൽപിഎസ്ടി റാങ്ക് ഹോൾഡർമാർക്കെതിരെ പൊലീസ് കേസെടുത്തതിൽ പ്രതിഷേധിച്ച്സമിതി നേതാവ് വളർമതി.പൊലീസ് ശത്രുപക്ഷത്ത് നിന്ന് കേസെടുക്കുന്നുവെന്നും,യുഡിഎഫ് സർക്കാരിലുള്ള പ്രതീക്ഷകൾ അസ്തമിച്ചുവെന്നും അവർ പറഞ്ഞു.
‎
‎ജീവനക്കാരെ പിരിച്ചുവിട്ടതിൽ ആശങ്ക അറിയിച്ച് ആരോഗ്യവകുപ്പ് ഡയറക്ടർ. ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്ക് ഇതുസംബന്ധിച്ച് കത്ത് നൽകി. സംസ്ഥാന ജില്ലാ നിരീക്ഷണ യൂണിറ്റുകളിലെ ജീവനക്കാരുടെ സേവനം അവസാനിപ്പിച്ചതിലാണ് കത്ത്. എൻഎച്ച്എമ്മിന് കീഴിലുള്ള ഐഡിഎസ്പി, എൻവിബിഡിസിപി ജീവനക്കാരെ പിരിച്ചുവിടരുത് എന്നാണ് കത്തിലെ ആവശ്യം.
‎
‎മന്ത്രി അറിയാതെ ബാർ ലൈസൻസ് നൽകിയ സംഭവത്തിൽ ഉദ്യോഗസ്ഥരെ ന്യായീകരിച്ച് എക്സൈസ് കമ്മീഷണർ‌. മൂന്ന് ബിയർ പാർലറുകൾക്ക് ബാർ ലൈസൻസ് നൽകിയത് ചട്ടപ്രകാരമാണെന്നും നിലവിലെ സർക്കാർ ഉത്തരവ് പ്രകാരമാണ് ലൈസൻസ് പുതുക്കി നൽകിയതെന്നും എക്സൈസ് കമ്മീഷണർ പറയുന്നു.
‎
‎തദ്ദേശ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളുടെ ഓണറേറിയം ഇരട്ടിയാക്കാൻ ശിപാർശ. ഓണറേറിയം വർധനവ് പഠിക്കാൻ സർക്കാർ നിയോഗിച്ച സമിതിയാണ് ശിപാർശ സമർപ്പിച്ചത്. ഈ റിപ്പോർട്ട് പരിശോധിച്ച ശേഷമായിരിക്കും സർക്കാർ ഓണറേറിയം വർധിപ്പിക്കുക. നിലവിൽ അംഗങ്ങൾക്ക് നൽകുന്ന ഓണറേറിയം അപര്യാപ്തമാണെന്ന് സമിതി റിപ്പോർട്ട്.
‎
‎എറണാകുളം മഹാരാജാസ് കോളേജിലെ ബിരുദദാന ചടങ്ങിനിടെ ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം ജോണിനെതിരെ പ്രതിഷേധം ഉയർത്തിയവർക്കെതിരെ അച്ചടക്ക നടപടി ആവശ്യപ്പെട്ട് കെഎസ്‌യു. പ്രിൻസിപ്പലിന് ഇത് സംബന്ധിച്ച് കത്ത് നൽകി.
‎
‎കാലിക്കറ്റ് സർവകലാശാലയിലെ എസ്എഫ്ഐ-യുഡിഎസ്എഫ് സംഘർഷത്തിലും, എറണാകുളം മഹാരാജാസ് കോളജിൽ മന്ത്രി റോജി എം ജോണിനെതിരായ പ്രതിഷേധത്തിലും രാഷ്ട്രീയവാക്പോര്. കിട്ടിയാൽ രണ്ടടി തിരിച്ചുവാങ്ങേണ്ടി വരുമെന്നാണ് എസ്എഫ്ഐയ്ക്ക് കെഎസ്‌യുവിന്റെ മറുപടി.
‎
‎കിഫ്ബി ക്രമക്കേട് അന്വേഷിക്കാൻ വിപുലമായ സംഘം രൂപീകരിച്ച് സർക്കാർ. ഡിഐജി തോംസൻ ജോസിൻ്റെ നേതൃത്വത്തിലായിരിക്കും അന്വേഷണം. വിജിലൻസ് അന്വേഷിക്കുന്ന ഏറ്റവും ഉയർന്ന തുകയുടെ കേസാണിത്. രേഖകൾ ആവശ്യപ്പെട്ട് കിഫ്ബിക്ക് കത്ത് നൽകും.
‎
‎ചീഫ് ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ ഗുരുതര ആരോപണങ്ങളുമായി കരാറുകാരൻ സാജൻ ബി.ഒ രംഗത്തെത്തിയതോടെ കെ.എസ്.ടി.പി റോഡ് പദ്ധതി അഴിമതി കേസിൽ കർശന നടപടിയുമായി സംസ്ഥാന സർക്കാർ മുന്നോട്ട്.
‎
‎ശബരിമല നെയ്യ് ക്രമക്കേടിൽ പങ്കാളിയായ വ്യാപാരി പുതിയ ടെൻഡറിൽ കുറഞ്ഞ തുകയ്ക്ക് ക്വോട്ട് ചെയ്തു. എന്നാൽ ആരോപണ വിധേയനായതിനാൽ ടെൻഡർ റദ്ദാക്കാൻ ദേവസ്വം ബോർഡ് തീരുമാനിച്ചു.
‎
‎യൂട്യൂബർ രാജൻ ജോസഫിനെ അടൂർ പോലീസ് അറസ്റ്റ് ചെയ്ത് സ്റ്റേഷനിൽ എത്തിച്ച ദിവസത്തെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. 2026 ഓഗസ്റ്റ് 11നാണ് സംഭവം. രാജൻ ജോസഫിനെ ആക്രമിക്കുന്നതും പോലീസ് പിടിച്ചു വലിച്ച് അകത്തേക്ക് കൊണ്ടുപോകുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. കോൺഗ്രസ് ജില്ലാ പഞ്ചായത്ത് അംഗം ശ്രീനാദേവി കുഞ്ഞമ്മ സെല്ലിൽ ഉള്ള രാജൻ ജോസഫിനോട് തർക്കിക്കുന്നതും കാണാം.
‎
‎ചേരാനല്ലൂരില്‍ 17കാരന്‍ ഓടിച്ച ബെന്‍സ് കാറിടിച്ച് മരിച്ച ജയ ബാലകൃഷ്ണൻ്റെ വീട് സന്ദര്‍ശിച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. കുടുംബം ആവശ്യപ്പെടുന്ന ആളെ പബ്ലിക് പ്രോസിക്യൂട്ടർ ആക്കുമെന്നും, കേസ് ശരിയായ ദിശയിൽ പോകും, സർക്കാർ കുടുംബത്തോടൊപ്പമാണ്. നീതിയും നിയമവും എല്ലാവർക്കും ഒരുപോലെയാണെന്നുംഅദ്ദേഹം പറഞ്ഞു.
‎
‎തീവ്രതയേറിയ ലൈറ്റുകള്‍ ഉപയോഗിച്ച് അനധികൃത മത്സ്യബന്ധനം നടത്തിയ ബോട്ടും കണ്ണി വലിപ്പം കുറഞ്ഞ വല ഉപയോഗിച്ച് ചെറുമത്സ്യങ്ങളെ പിടിച്ച ബോട്ടും ഫിഷറീസ് വകുപ്പ് പിടിച്ചെടുത്ത് പിഴ ചുമത്തി.
‎
‎തിരുവനന്തപുരം കള്ളിക്കാട് എക്സൈസ് ചെക്ക്‌പോസ്റ്റിൽ ഡ്യൂട്ടിക്കിടെ മദ്യപിച്ചെന്ന റിപ്പോർട്ടിനെ തുടർന്ന് പ്രിവന്‍റീവ് ഓഫീസറെ സർവീസിൽ നിന്ന് സസ്‌പെൻഡ് ചെയ്തു. കള്ളിക്കാട് എക്സൈസ് ചെക്ക്‌പോസ്റ്റിലെ പ്രിവന്‍റീവ് ഓഫീസർ കെ.എസ്. ഷിൻരാജിനെതിരെയാണ് തിരുവനന്തപുരം ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ നടപടിയെടുത്തത്.
‎
‎ബിഎൽഎം സാമ്പത്തിക തട്ടിപ്പ് കേസിൽ ആർ പ്രേംകുമാറിനെ വീണ്ടും അറസ്റ്റ് ചെയ്യാൻ ക്രൈംബ്രാഞ്ച് ഇന്ന് കോടതിയിൽ ഹർജി നൽകും. കോഴിക്കോട് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിലാണ് ഹർജി നൽകുക.
‎
‎പഞ്ചനക്ഷത്ര ഹോട്ടലിൽ ചട്ടവിരുദ്ധമായി നടന്ന ഡിജെ പാർട്ടിക്കെതിരെ പൊലീസ് നടപടി. ലൈസൻസ് ചട്ടങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിച്ച റാഡിസൺ ബ്ലൂ ഹോട്ടലിൽ ആയിരുന്നു പൊലീസ് പരിശോധന. 11 മണിവരെയാണ് സമയം അനുവദിച്ചിട്ടുള്ളത്. എന്നാൽ പുലർച്ചെ 3 മണി വരെ പാർട്ടി നീണ്ടു.
‎
‎പാലക്കാട് പതിനാറുകാരൻ്റെ കുത്തേറ്റ് ചികിത്സയിലായിരുന്ന മുത്തശ്ശൻ മരിച്ചു. കാവശ്ശേരി വാഴക്കച്ചിറ സ്വദേശി സുലൈമാൻ (65) ആണ് മരിച്ചത്. സുലൈമാന്റെ മകളുടെ മകനായ 16കാരൻ 10 വയസ്സുള്ള സഹോദരിയുമായുള്ള തർക്കത്തിനിടെ കത്തികൊണ്ട് കുത്താൻ ശ്രമിച്ചു.  പത്തു വയസ്സുകാരിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ കുത്തേൽക്കുകയായിരുന്നു.
‎
‎ഡൽഹി സമരത്തിൽ പങ്കെടുക്കാൻ മുഖ്യമന്ത്രി വി ഡി സതീശൻ. നാളെ രാം ലീല മൈതാനിയിൽ ഉണ്ടാകുമെന്ന് മുഖ്യമന്ത്രി എക്സിൽ കുറിച്ചു. ജനാധിപത്യം അട്ടിമറിക്കപ്പെടുമ്പോൾ മൗനമായി ഇരിക്കാനാകില്ല ”ഇതൊരു സാധാരണ പ്രതിഷേധം മാത്രമല്ല; ജനാധിപത്യം ഭീഷണി നേരിടുമ്പോൾ ഞങ്ങൾ നിശബ്ദരായിരിക്കില്ല എന്ന ഉറച്ച പ്രഖ്യാപനമാണിതെന്നും മുഖ്യമന്ത്രി എക്‌സിൽ കുറിച്ചു.
‎
‎ചീഫ് ജസ്റ്റിസ് സൂര്യകാന്തിനെതിരായ വിവാദ പോസ്റ്റിൽ അഭിഭാഷകൻ വിനീത് ജിൻഡാൽ, ശ്രീജേഷ് എസ് ആർ എന്നിവർ നൽകിയ കത്തിന്‍റെ അടിസ്ഥാനത്തിൽ കെപിസിസിക്കെതിരെ കോടതിയലക്ഷ്യ ഹർജി. ഗ്യാനേഷ് കുമാറിന്‍റെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധത്തിന്‍റെ ഭാഗമായി സുപ്രീം കോടതിയിലേക്കുള്ള ഇന്ത്യ സഖ്യത്തിന്‍റെ മാർച്ചിനിടെയായിരുന്നു വിവാദ എക്സ് പോസ്റ്റ്.
‎
‎കർണാടകയിലെ ഒളിക്യാമറ വിവാദവുമായി ബന്ധപ്പെട്ട് മുതിർന്ന കോൺഗ്രസ് നേതാവും മുൻ സംസ്ഥാന ബാലാവകാശ കമ്മീഷൻ അധ്യക്ഷയുമായ കൃപ ആൽവയെ പാർട്ടിയിൽ നിന്ന് പുറത്താക്കി. മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യയെ അപകീർത്തിപ്പെടുത്താൻ ലക്ഷ്യമിട്ട് നടന്ന സംഭവത്തിലാണ് നടപടി.
‎
‎വോട്ടർ പട്ടിക ക്രമക്കേട് ആരോപണവുമായി ബന്ധപ്പെട്ട് ചർച്ചയ്ക്ക് തയ്യാറെന്ന് കേന്ദ്ര സർക്കാർ. പ്രത്യേക പാർലമെൻ്റ് സമ്മേളനം വിളിക്കാൻ തയ്യാറെന്നും, ആരോപണം ഉന്നയിക്കപ്പെട്ട ഓരോ വിഷയത്തിലും ചർച്ചക്ക് സന്നദ്ധമെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ അറിയിച്ചു.
‎
‎മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ ചരമ വാര്‍ഷികവും പ്രഥമ ആഭ്യന്തര മന്ത്രി സര്‍ദാര്‍ വല്ലഭായി പട്ടേലിന്‍റെ ജന്മ വാര്‍ഷികവും രാജ്യം ആചരിക്കുന്നു. ദില്ലിയിലെ ഇന്ദിരാ സ്മാരകത്തിലും സ്മൃതി കുടീരമിരിക്കുന്ന ശക്തി സ്ഥലിലും പ്രധാന നേതാക്കള്‍ ആദരമര്‍പ്പിക്കാനെത്തി.
‎
‎ഇറാനുമായുള്ള സംഘർഷം രൂക്ഷമാകുന്നതിനിടെ പതിറ്റാണ്ടുകൾക്ക് ശേഷം യുദ്ധത്തിൽ കൊല്ലപ്പെടുന്ന സൈനികരെ കൂട്ടത്തോടെ സംസ്കരിക്കുന്നതിനുള്ള പ്രത്യേക പരിശീലനവുമായി യു.എസ് സൈന്യം.  നോർത്ത് കരോളിനയിൽ നടന്ന പരിശീലനത്തിൽ ആയുധങ്ങളും ബുൾഡോസറുകളും ഉപയോഗിച്ച് യുദ്ധക്കളത്തിൽ അതിവേഗം കുഴികൾ നിർമ്മിക്കുന്നത് എങ്ങനെയാണെന്ന് സൈനികർ പരിശീലിച്ചതായാണ് റിപ്പോർട്ടുകൾ.
‎
‎ഹോർമുസ് കടലിടുക്കിൽ ഇന്ത്യൻ നാവികർ സഞ്ചരിച്ച എണ്ണക്കപ്പലിനു നേരെ ആക്രമണം. 27 ഇന്ത്യൻ ജീവനക്കാരുമായി പോയ ‘എംടി ലൂയിസ് 1’ എന്ന പനാമ ക്രൂഡ് ഓയിൽ ടാങ്കറിനു നേരെയാണ് ആക്രമണമുണ്ടായതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
‎
‎
‎

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *