7 51

ദിവസവും കട്ടന്‍ ചായയോ, ഗ്രീന്‍ ടീയോ കുടിക്കുന്നവരില്‍ ഹൃദ്രോഗസാധ്യത കുറയുമെന്ന് പുതിയ പഠനം. ചായ കുടിക്കുന്നവരില്‍ പക്ഷാഘാതം, ഹൃദ്രോഗം, പെരിഫറല്‍ ആര്‍ട്ടറി ഡിസീസ് തുടങ്ങിയ അവസ്ഥകള്‍ ഉള്‍പ്പെടുന്ന വാസ്‌കുലര്‍ രോഗങ്ങള്‍ വരാനുള്ള സാധ്യത 11% കുറവായിരിക്കാമെന്നാണ് പഠനം വ്യക്തമാക്കുന്നത്. ജേണല്‍ ഓഫ് ഇന്റേണല്‍ മെഡിസിനിലാണ് ഇതുസംബന്ധിച്ച പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. എന്നാല്‍ ചായ കുടിക്കുന്നത് ഹൃദ്രോഗങ്ങളെ തടയുമെന്ന് പഠനം പറയുന്നില്ല, മറിച്ച് സാധ്യത കുറയ്ക്കാമെന്നാണ് കണ്ടെത്തല്‍. വ്യായാമത്തില്‍ വിട്ടുവീഴ്ച ചെയ്യാത്ത, പുകവലിക്കാത്തവരിലാണ് ചായ കുടിക്കുന്നതിന്റെ ഗുണം കൂടുതല്‍ കണ്ടെത്തിയത്. ഇവരില്‍ ഇസ്‌കീമിക് സ്റ്റോക്ക് വരാനുള്ള സാധ്യത 37% കുറവാണെന്നും ഹൃദയാഘാതം വരാനുള്ള സാധ്യത 17% കുറവാണെന്നും ഗവേഷകര്‍ പറയുന്നു. ചായയിലെ ഫ്‌ലവനോയ്ഡുകള്‍ രക്തക്കുഴലുകളുടെ ആരോഗ്യം മെച്ചപ്പെടുത്താനും രക്തസമ്മര്‍ദ്ദം കുറയ്ക്കാനും സഹായിക്കും. ചായയിലെ ആന്റിഓക്‌സിഡന്റുകള്‍ വിട്ടുമാറാത്ത വീക്കവും സ്‌ട്രെസ്സും കുറയ്ക്കും. കൂടാതെ ഉപാപചയ പ്രക്രിയ മെച്ചപ്പെടുത്താനും രക്തം കട്ടപിടിക്കുന്നതു തടയാനും സഹായിക്കും. ഇവയിലൂടെ ഹൃദ്രോഗസാധ്യത കുറയ്ക്കാനാവുമെന്നാണ് ഗവേഷകരുടെ വിലയിരുത്തല്‍.

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *