സർക്കാരിൻ്റെ ഇരട്ട നീതിയെന്ന് ആർ ശ്രീലേഖ. പ്രധാനമന്ത്രിയെ അധിക്ഷേപിച്ചാൽ അത് മാനനഷ്ട കേസും രാഹുൽ ഗാന്ധിയെക്കുറിച്ച് പറഞ്ഞാൽ അത് കലാപാഹ്വാന കേസുമാണെന്ന് ശ്രീലേഖ പറഞ്ഞു. ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമർശത്തിൽ രജിസ്റ്റർ ചെയ്ത കേസിൽ പ്രതികരിക്കുകയായിരുന്നു ബിജെപി നേതാവും മുൻ ഡിജിപിയുമായ ആർ ശ്രീലേഖ. പുനലൂരിൽ നടന്ന ബിജെപി സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കവെ ആണ് ശ്രീലേഖ രാഹുൽ ഗാന്ധിക്കെതിരെ അധിക്ഷേപ പരാമർശം നടത്തിയത്.
സർക്കാരിൻ്റെ ഇരട്ട നീതിയെന്ന് ആർ ശ്രീലേഖ
