നെടുമ്പാശ്ശേരിയിൽ ഉണ്ടായ വാഹനാപകടവുമായി ബന്ധപ്പെട്ട ആരോപണത്തിൽ ഡെപ്യൂട്ടി സ്പീക്കർ ഷാനിമോൾ ഉസ്മാന്റെ പരാതിയിൽ ഡിവൈഎഫ്ഐ ആലപ്പുഴ ജില്ലാ സെക്രട്ടറി ജെയിംസ് സാമുവൽ, റിപ്പോർട്ടർ ചാനലിലെ മാധ്യമപ്രവർത്തകൻ എന്നിവർക്കെതിരെ കേസെടുത്ത് പൊലീസ്. അപകീർത്തിപ്പെടുത്തൽ, പ്രകോപനം സൃഷ്ടിക്കൽ തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് കേസ്. വാഹനാപകടം കേസിലെ പ്രതിയായ സുഹൈൽ സജീവിന് വേണ്ടി ഷാനിമോൾ ഉസ്മാൻ ഇടപെട്ടു എന്നായിരുന്നു റിപ്പോർട്ടർ ചാനൽ വന്ന വാർത്ത. ഇത് തന്നെ അപകീർത്തിപ്പെടുത്താൻ ലക്ഷ്യമിട്ടുള്ള ഗൂഢാലോചനയുടെ ഭാഗം എന്നാണ് ഷാനിമോളുടെ പരാതി. പരാതിയിൽ ഡെപ്യൂട്ടി സ്പീക്കറുടെ ഷാനിമോൾ ഉസ്മാന്റെ മൊഴി രേഖപ്പെടുത്തിയിരുന്നു.
ഡെപ്യൂട്ടി സ്പീക്കർ ഷാനിമോൾ ഉസ്മാന്റെ പരാതിയിൽ കേസെടുത്ത് പൊലീസ്
