കോളേജ് എന്.എസ്.എസ് ക്യാമ്പിന്റെ പശ്ചാത്തലത്തില് ഒരുങ്ങുന്ന പ്രണയ സിനിമയായ ‘പ്രേംപാറ്റ’ നവംബര് 27 ന് തീയേറ്ററുകളിലെത്തും. റിലീസ് ഡേറ്റ് അനൗണ്സ് ചെയ്തുള്ള പോസ്റ്റര് പുറത്തിറങ്ങി. ഒരിടവേളയ്ക്ക് ശേഷം മോളിവുഡില് നിന്നും വരുന്ന ക്യാമ്പസ് പ്രണയ ചിത്രമാണിത്. ജോമോന് ജ്യോതിര്, സാഫ് ബോയ്, ജുനൈസ് വി.പി, നയന എല്സ, ടിസ് തോമസ്, ഇന്നസെന്റ്, വിഘ്നേഷ് വി.ക്യു, റയാന് എന്.ടി.പി, സല്മാനുല് ഫാരിസി തുടങ്ങിയ യുവനിരയാണ് ചിത്രത്തില്. ഇവരെ കൂടാതെ നാല്പ്പതോളം പുതു യുവമുഖങ്ങളുമുണ്ട്. ഇവര്ക്കൊപ്പം സൈജു കുറുപ്പ്, അനുശ്രീ, രാജേഷ് മാധവന്, സിദ്ദിഖ്, സഞ്ജു ശിവറാം, അശ്വിന് വിജയന്, സനേഷ് ഗിന്നസ് തുടങ്ങി അഭിനേതാക്കളുടെ വലിയ ഒരു നിര തന്നെയുണ്ട്. സംവിധാനം: ആമിര് പള്ളിക്കല്. കഥ,തിരക്കഥ,സംഭാഷണം: ലിജീഷ് കുമാര്. സംഗീതം: അങ്കിത് മേനോന്. വരികള്: സുഹൈല് എം കോയ, മുത്തു.
