ഹൂത്തി-സൗദി സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ സുരക്ഷാ ആശങ്കകളെ തുടർന്ന് റിയാദിൽ നടത്താൻ നിശ്ചയിച്ചിരുന്ന നിർണായക ഗൾഫ് – യൂറോപ്പ് ഉച്ചകോടി മാറ്റി വെച്ചു. ഈ മാസം 24 ന് നടത്താൻ തീരുമാനിച്ച ഉച്ചകോടിക്ക് പുതിയ തിയതി പ്രഖ്യാപിച്ചിട്ടില്ല. ഉച്ചകോടിയുടെ പുതിയ തീയതികൾ പിന്നീട് പ്രഖ്യാപിക്കുമെന്നാണ് അധികൃതർ അറിയിച്ചിട്ടുള്ളത്. മേഖലയിലെ കലുഷിതമായ സാഹചര്യങ്ങളുടെ ഗൗരവം വെളിപ്പെടുത്തിക്കൊണ്ട് സൗദി അറേബ്യ ഞെട്ടിക്കുന്ന കണക്കുകൾ പുറത്തുവിട്ടു. ഈ ഒക്ടോബറിൽ മാത്രം റിയാദ് കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ ഹൂത്തികളുടെ ഭാഗത്തുനിന്ന് 20 തവണയാണ് ആക്രമണങ്ങൾ ഉണ്ടായത്. ഈ ഭീകരാക്രമണങ്ങളിൽ 17 പേർ കൊല്ലപ്പെടുകയും 333 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി സൗദി ഔദ്യോഗികമായി അറിയിച്ചു.
ഹൂത്തി-സൗദി സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ സുരക്ഷാ ആശങ്കകളെ തുടർന്ന് റിയാദിൽ നടത്താൻ നിശ്ചയിച്ചിരുന്ന നിർണായക ഗൾഫ് – യൂറോപ്പ് ഉച്ചകോടി മാറ്റി വെച്ചു
