പിണറായി വിജയനെതിരായ എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് (ഇ ഡി) യുടെ സമൻസിൽ പ്രതികരിച്ച് സി പി എം പിബി അംഗം എ വിജയരാഘവൻ. എങ്ങനെയെങ്കിലും പിണറായിയെ കള്ളക്കേസിൽ കുടുക്കാനാണ് ഇ ഡിയുടെ ശ്രമമെന്നാണ് വിജയരാഘവൻ അഭിപ്രായപ്പെട്ടത്. പാർട്ടിയെ തന്നെ തകർക്കുകയാണ് ഇതിന് പിന്നിലെ ലക്ഷ്യം. ഒരു തെളിവുമില്ലെന്ന് അവർക്ക് തന്നെ അറിയാമെന്നും വിജയരാഘവൻ അഭിപ്രായപ്പെട്ടു. പിണറായിയെ കുരുക്കാൻ കേന്ദ്ര ഏജൻസികളെ തേടി ഇറങ്ങിയിരിക്കുകയാണ് മുഖ്യമന്ത്രി വി ഡി സതീശൻ. ഇ ഡി അല്ല അമേരിക്കയിൽ നിന്ന് ട്രംപ് വന്ന് അന്വേഷിച്ചാലും പിണറായിയെ അഴിമതിക്കാരനാക്കാനാവില്ല. കള്ളക്കേസുകൾക്ക് മുന്നിൽ സി പി എമ്മിന് തെല്ലും ഭയമില്ലെന്നും വിജയരാഘവൻ കൂട്ടിച്ചേർത്തു.
പിണറായി വിജയനെതിരായ എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് (ഇ ഡി) യുടെ സമൻസിൽ പ്രതികരിച്ച് സി പി എം പിബി അംഗം എ വിജയരാഘവൻ
