നെടുമ്പാശേരി വാഹനാപകടത്തിൽ പ്രതി മദ്യപിച്ച ബാറുകളുടെ ലൈസൻസ് സസ്പെൻഡ് ചെയ്ത് എക്സൈസ് കമ്മീഷണർ സാംബശിവറാവു ഉത്തരവിറക്കി. ദയ ബാർ കടവന്ത്ര, മൺസൂൺ എംപ്രസ് പാലാരിവട്ടം, ഹോട്ടൽ മാരിയട്ട് നെടുമ്പാശ്ശേരി ഈ ഹോട്ടലുകളിൽ നിന്നാണ് പ്രതി സുഹൈൽ മദ്യപിച്ചത്. ഈ ഹോട്ടലുകളുടെ ലൈസൻസുകളാണ് സസ്പെൻഡ് ചെയ്തത്.അതേസമയം, കാര് ഓടിച്ച സുഹൈൽ സജീവ് അടക്കം നാലുപ്രതികളെയും പൊലീസ് കസ്റ്റഡിയിൽ വിട്ടു. നാളെ വൈകീട്ട് അഞ്ചുമണിവരെയാണ് അങ്കമാലി കോടതി കസ്റ്റഡി അനുവദിച്ചത്. കേസ് അന്വേഷണത്തിന് ആലുവ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം രൂപീകരിച്ചു.
നെടുമ്പാശേരി വാഹനാപകടത്തിലെ പ്രതി മദ്യപിച്ച ബാറുകളുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു ചെയ്തു
