ഇലോണ്‍ മസ്കിന്റെ ഉടമസ്ഥതയിലുള്ള ടെസ്ല വികസിപ്പിച്ചെടുത്ത ‘പറക്കും കാര്‍’ റോഡ്സ്റ്റര്‍ രണ്ടിനായി ഇന്ത്യയില്‍ ബുക്കിങ് ആരംഭിച്ചു. 50.06 ലക്ഷം രൂപയാണ് ടോക്കണ്‍ തുക. ആദ്യ പേയ്മെന്റ് ആയി നല്‍കേണ്ടത് 5.01 ലക്ഷം രൂപയാണ്. രണ്ടാമത്തെ പേയ്മെന്റ് ആയ 45.05 ലക്ഷം രൂപ പത്തുദിവസത്തിനകം അടച്ചുകഴിഞ്ഞാല്‍ മാത്രമേ റിസര്‍വേഷന്‍ സ്ഥിരീകരണമാകൂ. ത്രസ്റ്റ്, റോക്കറ്റ് എന്നിങ്ങനെ രണ്ട് വേരിയന്റുകളിലാണ് ഇത് ഇറങ്ങുക. ത്രസ്റ്റ് വേരിയന്റ് രണ്ട് സീറ്റ് കോണ്‍ഫിഗറേഷനിലാണ്. പറക്കാനല്ലെങ്കിലും കോള്‍ഡ് ഗ്യാസ് ത്രസ്റ്ററുകള്‍ ഇതില്‍ ക്രമീകരിച്ചിട്ടുണ്ട്. ത്രസ്റ്റിന് ഒരു സെക്കന്‍ഡില്‍ താഴെ സമയം കൊണ്ട് നൂറ് കിലോമീറ്റര്‍ വേഗം കൈവരിക്കാം. റോക്കറ്റ് വേരിയന്റ് ഒരു സിംഗിള്‍ സീറ്റര്‍ ആണ്. ഇതിന് പറക്കാനുള്ള കഴിവുണ്ട്. പ്രത്യേക ക്ഷണം ലഭിക്കുന്നവര്‍ക്ക് മാത്രമേ ഇത് ലഭിക്കൂ. ഉയര്‍ന്ന ഡൗണ്‍ഫോഴ്സ്, സ്റ്റിയര്‍- ബൈ- വയര്‍ സിസ്റ്റം തുടങ്ങി നിരവധി ഫീച്ചറുകളുമായി ഇത് വിപണിയില്‍ എത്താനാണ് സാധ്യത.
