പ്രമുഖ പൊതുമേഖല ടെലികോം കമ്പനിയായ ബിഎസ്എന്‍എല്‍ 202 രൂപയുടെ പ്രീപെയ്ഡ് പ്ലാന്‍ അവതരിപ്പിച്ചു. 32 ദിവസത്തെ സേവന കാലാവധിയുള്ള ഈ പ്ലാനില്‍ അഞ്ചു ജിബി ഹൈ സ്പീഡ് ഡാറ്റയും 300 മിനിറ്റ്സ് വോയ്സ് കോളുകളുമാണ് ഓഫര്‍ ആയി വരുന്നത്. കുറഞ്ഞ ഉപയോഗം മാത്രം ആവശ്യമുള്ള ഉപയോക്താക്കളെ ലക്ഷ്യമിട്ടാണ് ചെലവ് കുറഞ്ഞ ഈ പ്രീപെയ്ഡ് പ്ലാന്‍. ഈ പുതിയ റീച്ചാര്‍ജില്‍ 100 എസ്എംഎസ് ആനുകൂല്യവും ഇന്‍ഷുറന്‍സ് സൗകര്യങ്ങളും വോയ്സ് വൗച്ചറും ഉള്‍പ്പെടുന്നുണ്ട്. ഈ പ്ലാന്‍ ബിഎസ്എന്‍എല്ലിന്റെ ഔദ്യോഗിക വെബ് സൈറ്റിലും ബിഎസ്എന്‍എല്‍ സെല്‍ കെയര്‍ ആപ്പിലും ലഭ്യമാക്കിയിട്ടുണ്ട്. അനുവദിച്ചിട്ടുള്ള ഡാറ്റ തീര്‍ന്നുകഴിഞ്ഞാല്‍ ഇന്റര്‍നെറ്റ് വേഗം 40 കെബിപിഎസ്ആയി കുറയും.
