അമല്‍ നീരദിന്റെ ഏറ്റവും പുതിയ ചിത്രം ‘ബാച്ച്ലര് പാര്‍ട്ടി ഡുഎക്സ്’ലെ ശ്രീനാഥ് ഭാസിയുടെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്ത്. ഭാസി അവതരിപ്പിക്കുന്ന സേവി എന്ന കഥാപാത്രത്തിന്റെ ലുക്കാണ് പുറത്തുവന്നിരിക്കുന്നത്. ആരേയും കൂസാതെ നില്ക്കുന്ന ഭാസിയെ ആണ് പോസ്റ്ററില്‍ കാണാനാവുന്നത്. നവംബര്‍ 19നാണ് സിനിമയുടെ വേള്‍ഡ് വൈഡ് റിലീസ്. 14 വര്‍ഷങ്ങള്‍ക്ക് ശേഷം ജെന്‍ – സി വൈബിലാണ്, 2012-ല്‍ പുറത്തിറങ്ങി തരംഗമായി മാറിയ ആക്ഷന്‍ ചിത്രം ‘ബാച്ച്ലര് പാര്‍ട്ടി’യുടെ രണ്ടാം ഭാഗം എത്തുന്നത്. നസ്ലന്, കുഞ്ചാക്കോ ബോബന്, സൗബിന് ഷാഹിര്‍, ഷറഫുദ്ദീന്, ശ്രീനാഥ് ഭാസി, ചന്തു സലീംകുമാര്‍, ടൊവിനോ തോമസ്, ഷൈന്‍ ടോം ചാക്കോ, പാരിസ് ലക്ഷ്മി, നാദിയ മൊയ്തു, രജീഷ വിജയന്, ജ്യോതിര്‍മയി, ഹന്‍സിക കൃഷ്ണകുമാര്‍ തുടങ്ങി വലിയ താരനിരയാണ് ചിത്രത്തിലുള്ളത്.
‘ബാച്ച്ലര് പാര്‍ട്ടി ഡുഎക്സ്’ലെ ശ്രീനാഥ് ഭാസിയുടെ പോസ്റ്റര്‍
