ദീപാവലിയോടനുബന്ധിച്ച് ഓഹരി വിപണിയില്‍ നടക്കുന്ന പരമ്പരാഗത ‘മുഹൂര്‍ത്ത വ്യാപാര’ത്തിന്റെ സമയക്രമം ബോംബെ സ്റ്റോക്ക് എക്‌സ്‌ചേഞ്ചും നാഷണല്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ചും പ്രഖ്യാപിച്ചു. 2026 നവംബര്‍ 8 ഞായറാഴ്ച വൈകുന്നേരമാണ് (6.15 മുതല്‍ 7.15 വരെ) പ്രത്യേക ഒരു മണിക്കൂര്‍ വ്യാപാര സെഷന്‍ നടക്കുക. പുതിയ വിക്രം സംവത് സാമ്പത്തിക വര്‍ഷത്തിന്റെ ആരംഭം കുറിക്കുന്നതാണ് ഈ വിശേഷ വ്യാപാരം. ദീപാവലി ദിനത്തില്‍ സ്റ്റോക്ക് മാര്‍ക്കറ്റുകള്‍ക്ക് പൊതു അവധിയാണെങ്കിലും നിക്ഷേപകര്‍ക്ക് ഐശ്വര്യപൂര്‍ണ്ണമായ തുടക്കം കുറിക്കാനായി വൈകുന്നേരം പ്രത്യേകമായി മാര്‍ക്കറ്റ് തുറന്നുകൊടുക്കുന്നതാണ് വര്‍ഷങ്ങളായുള്ള രീതി. ഈ ശുഭമുഹൂര്‍ത്തത്തില്‍ ഓഹരികള്‍ വാങ്ങുന്നത് വരുംവര്‍ഷത്തില്‍ സമൃദ്ധിയും സാമ്പത്തിക അഭിവൃദ്ധിയും കൊണ്ടുവരുമെന്നാണ് നിക്ഷേപകരുടെ വിശ്വാസം.
ദീപാവലി ‘മുഹൂര്‍ത്ത വ്യാപാരം’ നവംബര്‍ 8 ന്
